കോട്ടയം ∙ റെയിൽവേ സ്റ്റേഷനിലെ പഴയ നടപ്പാലം പൊളിച്ചു നീക്കി. പ്രധാന കവാടത്തിൽനിന്നു പ്രവേശിക്കുന്ന ഭാഗത്ത് മതിൽകെട്ടുക, ഇവിടെ ഷീറ്റ് ഇടുക, പ്രധാന കെട്ടിടത്തിൽനിന്നുള്ള പാലത്തിന്റെ അവശിഷ്ടങ്ങൾ മാറ്റുക തുടങ്ങിയ ജോലികളാണു ബാക്കി.
ഈ മാസം 16 നാണ് പാലം പൊളിച്ചുതുടങ്ങിയത്. സെപ്റ്റംബർ 13നുള്ളിൽ പൂർണമായി നീക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും ഇന്നലെ പൂർത്തിയാക്കാനായി.
സ്റ്റേഷൻ നിർമിച്ച 1956ൽ തന്നെ പണിത പാലമാണ് 69 വർഷത്തിനു ശേഷം പൊളിച്ചുനീക്കിയത്. പ്രധാന കവാടത്തിൽനിന്ന് 2,3 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചായിരുന്നു പഴയ പാലം.
പകരം പുതിയ നടപ്പാലം നിർമിച്ചിട്ടുണ്ട്.
ട്രെയിൻ നിയന്ത്രണം പിൻവലിച്ചു
പാലം പൊളിക്കൽ നേരത്തേ കഴിഞ്ഞതിനാൽ ട്രെയിൻ നിയന്ത്രണം പിൻവലിച്ചു. ഇന്ന് ഏറ്റുമാനൂരിൽ സർവീസ് അവസാനിപ്പിക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്ന 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് സാധാരണ പോലെ കോട്ടയം വരെ ഓടും.
അടുത്ത മാസം ചില ട്രെയിനുകൾക്കുള്ള നിയന്ത്രണം ആലോചിച്ചിരുന്നെങ്കിലും അതും റദ്ദാക്കി. ട്രെയിനുകൾ കോട്ടയം വഴി സാധാരണ പോലെ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]