
അരുവിത്തുറ∙ ജാതി മത വർഗ വർണ ലിംഗ വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ കഴിയുന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ നേട്ടമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് എഐപിഎസ് പറഞ്ഞു. ഇത്തരത്തിൽ മനുഷ്യനെ സമീപിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഐക്യുഏസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചും പൊലീസുമായി ബന്ധപ്പെട്ടും വിദ്യാർഥികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
കോളജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, നാക്ക് കോഡിനേറ്റർ ഡോ.
മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]