
പാലാ ∙ ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജയിൽവാസം തുടരുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് നടത്തി. കൊട്ടാരമറ്റത്തു നിന്നാരംഭിച്ച പ്രകടനം കുരിശുപള്ളി കവലയിൽ സമാപിച്ചു.
സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആതിര സാബു അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് മഹേഷ് ചന്ദ്രൻ, സെക്രട്ടറി ബി.സുരേഷ്കുമാർ, ജില്ല വൈസ് പ്രസിഡന്റ് അനീഷ് അന്ത്രയോസ്, ബ്ലോക്ക് സെക്രട്ടറി എൻ.ആർ.വിഷ്ണു, ഡി.കെ.അമൽ, രഞ്ജിത്ത് സന്തോഷ്, ടുബി നോബിൾ എന്നിവർ പ്രസംഗിച്ചു.
ചക്കാമ്പുഴ ∙ കന്യാസ്ത്രീകൾക്ക് നീതി വൈകുന്നതിൽ എകെസിസി ചക്കാമ്പുഴ യൂണിറ്റ് പ്രതിഷേധിച്ചു.
വികാരി ഫാ.ജോസഫ് വെട്ടത്തേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി കുരിശുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി തങ്കച്ചൻ കളരിക്കൽ, പി.ജെ.മാത്യു പാലത്താനം, ഫിലിപ്പ് പാലയ്ക്കാക്കുന്നേൽ, ജോയി വിച്ചാട്ട്, ടോമി മുണ്ടത്താനം, ഐസക് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പാലാ ∙ കന്യാസ്ത്രീകളെ ജയിലിൽ അടച്ച മനുഷ്യത്വരഹിതമായ നടപടിയിൽ രാഷ്ട്രീയ ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് പീറ്റർ പന്തലാനി അധ്യക്ഷത വഹിച്ചു. ജോസഫ് സലിം, ഏബ്രഹാം പുന്നത്താനം, പ്രിയൻ ആന്റണി, ബിജി പീറ്റർ, ലിൻസമ്മ കുന്നക്കാട്ട്, റെനി ജോമോൻ, ജോയി മാടയ്ക്കൽ, ഷാജി കളത്തൂക്കടവ്, തോമസ് പുഴക്കര, ജോസ് വലിയകാപ്പിൽ എന്നിവർ പ്രസംഗിച്ചു.
പാലാ ∙ കേരള റബർ ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
പ്രസിഡന്റ് ആന്റണി ഞാവള്ളി അധ്യക്ഷത വഹിച്ചു.കാഞ്ഞിരമറ്റം ∙ കർഷക സമ്മേളനം പ്രതിഷേധിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പബ്ലിക് റിലേഷൻസ് ഓഫിസർ ഡാന്റീസ് കൂനാനിക്കൽ ഉദ്ഘാടനം ചെയ്തു.
തേജസ്സ് കർഷക ദളം പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷത വഹിച്ചു. ജോസഫ് ഓലിയ്ക്കത്തകടിയിൽ, ടോമി മുടന്തിയാനി, ബെന്നി തോലാനിക്കൽ, തോമസ് മാത്യു, ജോസ് മാത്യു, ടോമി തോമസ്, ടോമി പുന്നയ്ക്കാപ്പള്ളിൽ, ജോസ് തോലാനിക്കൽ എന്നിവർ പ്രസംഗിച്ചു.
പൂഞ്ഞാർ ∙ ആം ആദ്മി പാർട്ടി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ഷിബി ജേക്കബ് കളപ്പുരയ്ക്കൽപറമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ ജിമ്മിച്ചൻ തകിടിയേൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
ജെസി കുര്യാക്കോസ്, ജോസ് കുഞ്ഞ് കാരയ്ക്കാട്ട്, ഷാജു ജോസ് തറപ്പേൽ, പി.കെ.ബാലകൃഷ്ണൻ, ടോമി പന്തലാനി എന്നിവർ പ്രസംഗിച്ചു.
തിടനാട് ∙നീ ആം ആദ്മി പാർട്ടി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ജോണി തോമസ് തകടിയേൽ, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ഷിബി ജേക്കബ് കളപ്പുരയ്ക്കൽപ്പറമ്പിൽ, ജില്ലാ സെക്രട്ടറി ജെസി കുര്യാക്കോസ്, ജിമ്മിച്ചൻ തകടിയേൽ, ജോസുകുഞ്ഞ് കാരയ്ക്കാട്ട്, റോബിൻ ഈറ്റത്തോട്ട് എന്നിവർ പ്രസംഗിച്ചു. ചെമ്മലമറ്റം ∙ പിതൃവേദി അംഗങ്ങൾ ഡയറക്ർ ഫാ.
സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാ. ജേക്കബ് കടുതോടിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.
ഭരണങ്ങാനം ∙ മാതൃവേദി യൂണിറ്റ് പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് അൽഫോൻസ വെട്ടിക്കൽ, സിസ്റ്റർ അൻസിന, ഡയറക്ടർ ഫാ.
സഖറിയാസ് ആട്ടപ്പാട്ട് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]