
കാഞ്ഞിരപ്പള്ളി ∙ മരം വെട്ടിനീക്കുന്നതിനിടെ വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു മരിച്ച അഗ്നിരക്ഷാസേനാ ഹോംഗാർഡ് കെ.എസ്.സുരേഷിന്റെ വേർപാട് താങ്ങാനാവാതെ സഹപ്രവർത്തകർ. മൃതദേഹം കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപ്രവർത്തകരെ കൂടാതെ നൂറുകണക്കിനു നാട്ടുകാരുമെത്തി. സിഐഎസ്എഫിൽനിന്നു വിരമിച്ച ശേഷം 2010 ഓഗസ്റ്റ് 11ന് ആണു സുരേഷ് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിൽ ഹോംഗാർഡായി ജോലിയിൽ പ്രവേശിച്ചത്. 5 മാസം പാമ്പാടിയിൽ ജോലി ചെയ്തത് ഒഴിച്ചാൽ ബാക്കി മുഴുവൻ കാലവും കാഞ്ഞിരപ്പള്ളിയിലായിരുന്നു.
ഏതു പ്രതിസന്ധിഘട്ടങ്ങളിലും മനോധൈര്യത്തോടെ ജോലി ചെയ്തിരുന്ന സുരേഷ് കൂട്ടിക്കൽ പ്രളയദുരന്തകാലത്തു നടത്തിയ രക്ഷാപ്രവർത്തനം ഇന്നും സഹപ്രവർത്തകരുടെ മനസ്സിലുണ്ട്.ഗവ.ചീഫ് വിപ് എൻ.ജയരാജ്, റീജനൽ ഫയർ ഓഫിസർ ബി.അരുൺകുമാർ, ജില്ലാ ഫയർ ഓഫിസർ ബിജുമോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
പന്ത്രണ്ടോടെ മൃതദേഹം മുണ്ടക്കയം പ്ലാക്കപ്പടിയിലുള്ള വീട്ടിൽ എത്തിച്ചു സംസ്കാരം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]