
കോട്ടയം ∙ നാഗമ്പടം റെയിൽവേ നടപ്പാലത്തിൽനിന്നു യാത്രികൻ വീണു മരിച്ച സംഭവത്തിൽ ആശ്രിതർക്ക് 9.09 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതിനു കോടതി ഉത്തരവിട്ടു. കോട്ടയം പ്രിൻസിപ്പൽ മുൻസിഫ് ജഡ്ജി ആർ.ജ്യോതി ബാബുവാണ് വിധി പറഞ്ഞത്. 2016 ജൂലൈ 9ന് കോട്ടയം–എറണാകുളം റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിലെ ചെക്കറായിരുന്ന സെബാസ്റ്റ്യൻ രാത്രി ജോലി കഴിഞ്ഞ് കാഞ്ഞിരത്താനത്തെ വീട്ടിലേക്കു മടങ്ങുംവഴി റെയിൽവേ നടപ്പാലത്തിന്റെ വിടവിലൂടെ താഴേക്കു വീണാണ് മരിച്ചത്.
കോട്ടയം നഗരസഭയുടെ ആവശ്യ പ്രകാരമാണ് റെയിൽവേ മേൽപാലം പണികഴിപ്പിച്ചത്.
അറ്റകുറ്റപ്പണിയുടെ ഭാഗമായി പാലത്തിലെ സ്ലാബുകൾ ഇളക്കിമാറ്റിയത് അറിയാതെ രാത്രി അതുവഴി നടന്നുപോയ സെബാസ്റ്റ്യൻ അപകടത്തിൽപെടുകയായിരുന്നു. ദിവസവും പുലർച്ചെ കുറുപ്പന്തറയിൽ നിന്നു ബസിൽ ജോലിക്കു കയറി വൈകിട്ട് കോടിമതയിൽ ട്രിപ് അവസാനിപ്പിച്ച ശേഷം നാഗമ്പടം സ്റ്റാൻഡിൽ സെബാസ്റ്റ്യൻ എത്തുന്നതാണു പതിവ്.
റെയിൽവേ നടപ്പാലം കടന്ന് നാഗമ്പടത്തുനിന്നു ബസ് കയറിയാണു വീട്ടിൽ പോയിരുന്നത്. റെയിൽവേയുടെയും കോട്ടയം നഗരസഭയുടെയും അനാസ്ഥയും ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചയാണ് അപകടകാരണമെന്നു കോടതി കണ്ടെത്തി.
നടപ്പാലത്തിലെ വെളിച്ചക്കുറവും നവീകരം ആരംഭിച്ച റെയിൽവേ ജനത്തിനു മതിയായി രീതിയിലുള്ള മുന്നറിയിപ്പു നൽകിയിരുന്നില്ല. ഇതു കണ്ടെത്തിയ കോടതി നഷ്ടപരിഹാരം ഇരുകൂട്ടരും ചേർന്ന് നൽകണമെന്നു നിർദേശിച്ചു. അപകടം നടന്ന ദിവസം മുതൽ 6 ശതമാനം പലിശയും നൽകണം. സെബാസ്റ്റ്യന്റെ കുടുംബത്തിനായി കെ.ഫ്രാൻസിസ് ജേക്കബ് ഹാജരായി.
നാഗമ്പടം റെയിൽവേ നടപ്പാലം ഇന്നും ഇരുട്ടിലാണ്. പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാൻ റെയിൽവേയും നഗരസഭയും തയാറായിട്ടില്ല. സന്ധ്യ കഴിഞ്ഞാൽ നടപ്പാലത്തിൽ തെരുവുനായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യമുണ്ട്. ഇതെക്കുറിച്ച് ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]