
വീട്ടിലെ നായ അസാധാരണമായി കുരയ്ക്കുന്നത് കേട്ടു; നോക്കിയപ്പോൾ കണ്ടത് കൂറ്റൻ മലമ്പാമ്പിനെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലയോലപ്പറമ്പ് ∙ വ്യാഴാഴ്ച രാത്രി വടയാർ ചാലുവേലിൽ ഉദയന്റെ വീട്ടിൽ കയറിയ മലമ്പാമ്പിനെ പിടികൂടി. വീട്ടിലെ നായ അസാധാരണമായി കുരയ്ക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് മുറ്റത്ത് വിറക് കൂട്ടി ഇട്ടിരിക്കുന്ന ഷെഡിലേക്കു പാമ്പ് കയറുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. എസ്ഐ പി.എസ്.സുധീരനും സംഘവും സ്ഥലത്തെത്തി. സർപ്പ ഗ്രൂപ്പിനെ അറിയിച്ചത് അനുസരിച്ച് പരിശീലനം ലഭിച്ച വെള്ളൂർ സ്വദേശി ആൽബിൻ മാത്യു എത്തി പാമ്പിനെ പിടികൂടി.