
പ്ലസ്ടു ഉന്നത വിജയം നേടിയവർക്ക് മനോരമയുടെ അനുമോദനം ജൂൺ 7ന്
കോട്ടയം ∙ ജില്ലയിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മലയാള മനോരമ അനുമോദിക്കുന്നു. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ നടത്തുന്ന അനുമോദനയോഗം ജൂൺ 7 നു രാവിലെ 10.30 ന് കോളജ് ഒാഡിറ്റോറിയത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യും.
ഹയർ സെക്കൻഡറി, സിബിഎസ്ഇ, െഎസിഎസ്സി, വിഎച്ച്എസ്സി വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് / എ വൺ നേടിയവർ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് പേരും മറ്റു വിവരങ്ങളും മാർക്കും അറിയിക്കുക. അർഹരായ വിദ്യാർഥികൾക്ക് മനോരമ മെറിറ്റ് മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കും.
റജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾ രാവിലെ 9.30 ന് സമ്മേളന സ്ഥലത്ത് എത്തണം. മാർക്ക് ലിസ്റ്റിന്റെ കോപ്പി കരുതണം.
സമ്മേളനത്തിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് പാലാ കൊട്ടാരമറ്റത്തുനിന്നു ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജിലേക്ക് വാഹനമുണ്ടായിരിക്കും.
റജിസ്റ്റർ ചെയ്യാൻ www.tiny.cc/pala2025 അല്ലെങ്കിൽ https://forms.gle/euCDdtLuisiKnEWMA സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: +918078701702.
താഴെയുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും റജിസ്ട്രേഷൻ നടത്താം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]