
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ രക്തത്തിൽ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്ന അപൂർവമായ അസുഖം അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പൂഞ്ഞാർ കൈപ്പള്ളി വലിയപറമ്പിൽ ജാൻസി ജയിംസിനു (53) ശരീരത്തിൽ ആവശ്യമായ പുതിയ രക്തകോശങ്ങളെ ഉൽപാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ്. ചികിത്സയ്ക്കായി വളരെ വിലയേറിയ ഒട്ടേറെ മരുന്നുകളും ആവശ്യമാണ്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമാണു നിലവിലെ ഇവരുടെ ചികിത്സാ ചെലവുകൾ. തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം.
ജാൻസി ജയിംസിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.
Federal Bank Poonjar.
Account no: 12930100109358
IFSC Code: FDRL0001293
ഫോൺ: 8590692659.