കോട്ടയം ∙ ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിച്ചുള്ള നിർദിഷ്ട കോട്ടയം–കൊച്ചി ഇടനാഴി ദേശീയപാത പരിധിയിൽ ഉൾപ്പെടുത്താൻ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും കത്തു നൽകി ഫ്രാൻസിസ് ജോർജ് എംപി.ആദ്യം നൽകിയ കത്തിൽ നടപടി ഇല്ലാതെ വന്നതോടെയാണു വീണ്ടും കത്തു നൽകിയത്.
മന്ത്രി പി.എ.മുഹമ്മദ് റിയാസിനാണ് കത്തു നൽകിയത്. സംസ്ഥാനത്തെ ഒരു പാത ദേശീയ പാതയാക്കി ഉയർത്തണമെങ്കിൽ അതതു സംസ്ഥാനത്തുനിന്ന് ആവശ്യമുയരണം.
ഇതിനായാണു പൊതുമരാമത്ത് വകുപ്പിന് കത്തു നൽകുന്നത്. ദേശീയപാത പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമിക്കാമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിട്ടുമുണ്ട്.
ലോക്സഭയിലും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. വീണ്ടും നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുമെന്നും എംപി പറഞ്ഞു.
പദ്ധതി ഇങ്ങനെ
ദേശീയപാത 183ൽ കോട്ടയം മുളങ്കുഴ ജംക്ഷനിൽ ആരംഭിച്ച് കുമരകം, വല്ലകം, ഉദയനാപുരം, പൂത്തോട്ട
വഴി തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപം കുണ്ടന്നൂർ– അങ്കമാലി ബൈപാസിൽ പ്രവേശിക്കും വിധം 60 കിലോമീറ്റർ പാതയുടെ കരടുറിപ്പോർട്ടാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു നൽകിയത്. നിലവിൽ കോട്ടയം–കൊച്ചി യാത്രയ്ക്ക് 3 മണിക്കൂറിൽ കൂടുതൽ സമയമെടുക്കുന്നു. വിനോദ സഞ്ചാര മേഖലയ്ക്കു കൂടി പ്രയോജനപ്പെടുന്ന റോഡ് പദ്ധതി ദേശീയപാതയാക്കാൻ ശുപാർശ ചെയ്യണമെന്നും മന്ത്രി റിയാസിനു നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. കോട്ടയത്തിനും കൊച്ചിക്കും ഇടയിൽ പ്രതിദിനം ഓടുന്നത് റോഡിന്റെ ശേഷിയുടെ 9 ഇരട്ടി വാഹനങ്ങളാണെന്നു ദേശീയപാത വിഭാഗത്തിന്റെ കണക്കും കത്തിൽ ചൂണ്ടിക്കാട്ടി.
19 MINUTES AGO 34 MINUTES AGO 35 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

