ചങ്ങനാശേരി ∙ നഗരത്തിൽ അയവില്ലാതെ ഗതാഗതക്കുരുക്ക്. ഇന്നലെ എംസി റോഡിലും വാഴൂർ റോഡിലും എസി റോഡിലും വാഹനങ്ങളുടെ നീണ്ട
നിരയായിരുന്നു. പകൽ സമയങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ജനം വലഞ്ഞു.
പലയിടത്തും ട്രാഫിക് പൊലീസ് നിയന്ത്രണമേറ്റെടുത്തിട്ടും കുരുക്കിനു കുറവില്ലായിരുന്നു. പുതുവത്സരാഘോഷത്തിന് ആലപ്പുഴ ഭാഗത്തേക്കു പോയ വിനോദസഞ്ചാരികളുടെ വാഹനങ്ങളും നഗരത്തിൽ കുടുങ്ങി.
പുതുവത്സര ദിനം കഴിയുന്നതു വരെ ഗതാഗതക്കുരുക്ക് തുടരാൻ സാധ്യതയുണ്ട്. ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ പുതിയ ഗതാഗത പരിഷ്കാരവും നടപടികളും വേണമെന്ന ആവശ്യം ശക്തമാണ്.
ബൈപാസ് ഒഴിവാക്കി വാഹനങ്ങൾ
ബൈപാസ് റോഡ് ഒഴിവാക്കി നഗരത്തിലേക്ക് വാഹനങ്ങൾ എത്തുന്നതാണ് ഗതാഗതക്കുരുക്കിനു പ്രധാന കാരണമെന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങളും അവിടെ നിന്നുവരുന്ന വാഹനങ്ങളും നഗരത്തിലൂടെ കയറിയാണ് പോകുന്നത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വരുന്ന യാത്രക്കാർക്ക് കൂടുതലായും നഗരത്തിലൂടെയുള്ള റോഡാണ് കാട്ടുന്നതെന്നും പൊലീസ് പറയുന്നു.
ബൈപാസ് റോഡിലെ സിഗ്നലുകൾ ഒഴിവാക്കി പോകാൻ നഗരത്തിലൂടെ പോകുന്നവരും കൂട്ടത്തിലുണ്ട്. ക്രിസ്മസ് – പുതുവത്സര അവധിയായതിനാൽ ദീർഘദൂര ബസുകളും കൂടുതലായി നഗരത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. ബൈപാസ് ഒഴിവാക്കി ബസുകളെത്തുന്നതും തിരക്ക് കൂടാൻ കാരണമായി.
കെഎസ്ആർടിസിയും സ്വകാര്യ ബസുകളും റോഡിൽ തന്നെ നിർത്തി ആളുകളെ കയറ്റിയിറക്കുന്നതും പലയിടത്തും കാണാം. ഇതും കുരുക്കിനു കാരണമാകുന്നു.
വഴി തെറ്റിയ ലോറി കുടുങ്ങി
വഴി തെറ്റിയ കണ്ടെയ്നർ ലോറി ഇടറോഡിൽ കുടുങ്ങി.
വൈദ്യുതി, ഇന്റർനെറ്റ് കേബിളുകൾ പൊട്ടി വീണു. എംസി റോഡിൽ പെരുന്നയിൽ നിന്നു ഹിദായത്ത് നഗറിലേക്കുള്ള ഇടറോഡിലാണു ലോറി കുടുങ്ങിയത്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വാഹനങ്ങൾ കയറ്റിയ വന്ന കണ്ടെയ്നർ ആയിരുന്നു.
ഗൂഗിൾ മാപ്പ് നോക്കിയാണ് ഡ്രൈവർ വാഹനമോടിച്ചതെന്നു പൊലീസ് പറയുന്നു. ഇടറോഡിലേക്ക് ലോറി കയറിയതോടെ 200 മീറ്റർ ദൂരത്തെ വൈദ്യുതി ലൈനുകളും കേബിളുകളും പൊട്ടിവീണു.
ഉച്ചയോടെയാണ് ലോറി റോഡിൽ നിന്നു നീക്കം ചെയ്തത്. ലോറി കുടുങ്ങിയത് കാരണം എംസി റോഡ് രാവിലെ മുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
കെഎസ്ഇബി ചങ്ങനാശേരി ഡിവിഷൻ എഇ മനോജ്, സബ് എൻജിനീയർ ഷിനോ എന്നിവരുടെ നേതൃത്വത്തിൽ കെഎസ്ഇബി ജീവനക്കാരെത്തിയാണു വൈകിട്ടോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

