കോട്ടയം ∙ കുമരകം ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി സംഘടിപ്പിച്ച സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) മെഗാ ക്യാംപ് കോട്ടയം ജില്ലാ കലക്ടർ ചേതൻ കുമാർ മീണ സന്ദർശിച്ചു.
കുമരകം വില്ലേജിന്റെ പരിധിയിലുള്ള എട്ട് ബൂത്ത് ലവൽ ഓഫിസർമാരെ ഉൾപ്പെടുത്തി ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങളാണ് ക്യാംപിന് നേതൃത്വം നൽകിയത്. ക്യാംപിലെത്തിയ കലക്ടർ ബിഎൽഒമാരുമായി അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ചർച്ച ചെയ്തു.
ജനാധിപത്യ വിജയത്തിൽ ഭാവി വോട്ടർമാരുടെ പങ്കും രാഷ്ട്ര നിർമാണ പ്രക്രിയയിൽ യുവ വോട്ടർമാരുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുമായി സംവദിച്ചു.
ക്യാംപിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് നേരിട്ട് എത്തി എസ്ഐആർ ഫോം നൽകുന്നതിനും നൽകിയ ഫോം പൂരിപ്പിച്ച് നൽകുന്നതിനും സൗകര്യം ഒരുക്കിയിരുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി എന്നീ ഐടി ലാബുകളാണ് ക്യാംപിനായി സജ്ജീകരിച്ചിരുന്നത്.
ക്യാംപിനു മുന്നോടിയായി കുമരകം വില്ലേജ് ഓഫിസർ രഘു കുമാറിന്റെ നേതൃത്വത്തിൽ 20 കുട്ടികൾക്ക് എസ്ഐആർ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. 1078 എസ്ഐആർ ഫോമുകൾ കുട്ടികൾ ഡിജിറ്റലൈസ് ചെയ്തു.
കോട്ടയം തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഷീബ മാത്യു, തഹസീൽദർ ഗിരീഷ്, ജൂനിയർ സൂപ്രണ്ടുമാരായ പി.അജിത്കുമാർ, ഇ.സി.ഗിരീഷ്, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റർ ട്രെയ്നർ ടി.സത്യൻ, തിരഞ്ഞെടുപ്പ് ക്ലാർക്ക് വി.എസ്.രമേഷ്, കുമരകം വില്ലേജ് ഓഫിസർ രഘുകുമാർ, സ്പെഷൽ വില്ലേജ് ഓഫിസർ കെ.ആർ.സ്മിന, വില്ലേജ് അസിസ്റ്റന്റ് പി.ശ്രീകാന്ത്, സ്കൂൾ ഹെഡ്മാസ്റ്റർ എസ്.കെ.നിഷാദ്, ബിഎൽഒമാരായ ഇ.എം.ജ്യോതിലാൽ, പി.എ.അഭിലാഷ്, പി.എസ്.ലിജോ, സരുൺ മോഹൻദാസ്, അന്നമ്മ വർഗീസ്, വി.ആർ.രതി, പി.എസ്.വിനോദിനി, ഷീല വിജയൻ, ക്ലബ് അംഗങ്ങളായ ആര്യൻ അനീഷ്, മുഹമ്മദ് അഫ്നാൻ, ബി.ആദർശ്, അമ്മു അനിൽകുമാർ, പി.എസ്.അഭിമോൻ, ഷിഫാന ഷഫീഖ്, പി.കെ.അജിത്, രോഹിത് സുഗേഷ്, കെ.വി.ആദിത്യൻ, അദ്വൈത് ഗിനീഷ് എന്നിവർ ക്യാംപിന് നേതൃത്വം നൽകി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

