കോട്ടയം ∙ അപരന്മാരെ പറപ്പിച്ച് അപാരവിജയം നേടണമെന്ന ആഗ്രഹത്തിലാണ് അപര ഭീഷണി നേരിടുന്ന ജില്ലയിലെ സ്ഥാനാർഥികൾ. സ്ഥാനാർഥികളുടെ പേരിലോ ഇനിഷ്യലിലോ ഉള്ള സാമ്യമാണ് അപരരുടെ ആയുധം.
ചങ്ങനാശേരി നഗരസഭ 15ാം വാർഡ് തിരുമല ടെംപിൾ വാർഡിൽ നിലവിലെ കൗൺസിലറും മുൻ നഗരസഭാധ്യക്ഷയുമായ സന്ധ്യ മനോജിനെതിരെ മറ്റൊരു സന്ധ്യ മനോജ് മത്സര രംഗത്തുണ്ട്.
രണ്ട് സന്ധ്യമാരും സ്വതന്ത്രരാണ്. കൗൺസിലർ സന്ധ്യ മത്സരിച്ച 4 തവണയും ഇതേ വാർഡിൽ നിന്നു വിജയിച്ചു.
ടാപ്പ് ചിഹ്നത്തിലാണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ 3 ടേമുകളിലും കുടയായിരുന്നു ചിഹ്നം.
എന്നാൽ ഇക്കുറി നറുക്കെടുപ്പിൽ കുട അപരയായ സന്ധ്യ കൊണ്ടുപോയി.
വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് സ്ഥാനാർഥിയുമായ മിനി വിജയകുമാറിനെതിരെ 16ാം വാർഡ് വലിയകുളത്ത് മത്സരിക്കുന്ന അപരയുടെ പേരും മിനി വിജയകുമാർ.
ജീപ്പാണ് അപരയായ മിനിയുടെ ചിഹ്നം. കഴിഞ്ഞ തവണ 36 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രസിഡന്റ് മിനി ജയിച്ചത്. കേരള കോൺഗ്രസിന്റെ ഓട്ടോ ചിഹ്നത്തിലാണ് മത്സരം.
ചിറക്കടവ് പഞ്ചായത്തിൽ 5 അപരരാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
കൊട്ടാടിക്കുന്ന് (15) വാർഡിൽ സിപിഎം നേരിടുന്നതാണ് ഇതിൽ ഏറ്റവും കഠിനം. സിപിഎമ്മിന്റെ ജയകൃഷ്ണൻ വി.ജി.
(ജയരാജ്) യുടെ അപര സ്ഥാനാർഥിയുടെ പേരും ജയകൃഷ്ണൻ വി.ജി എന്നുതന്നെ. ചിഹ്നം കുട.
നാലാം വാർഡ് ചിത്രാഞ്ജലിയിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ കെ.കെ.സന്തോഷ് കുമാർ മത്സരിക്കുമ്പോൾ സ്വതന്ത്ര സ്ഥാനാർഥിയായി സന്തോഷ് കുമാർ പി. ആന്റിന ചിഹ്നത്തിൽ മത്സരിക്കുന്നു.
5ാം വാർഡ് മൂലകുന്നിലെ ബിജെപി സ്ഥാനാർഥി ആനന്ദ് ജി.നായരുടെ അപരന്റെ പേര് ആനന്ദ് സന്തോഷ് എന്നാണ്.
പൈനാപ്പിളാണ് ചിഹ്നം. 8ാം വാർഡ് ഗ്രാമദീപത്തിലെ ബിജെപി സ്ഥാനാർഥി സൗമ്യ പ്രസാദിന്റെ അപര സൗമ്യ ആർ.നായരാണ്.
ചിഹ്നം കുട. 17ാം വാർഡ് തെക്കേത്തുകവലയിലെ ബിജെപി സ്ഥാനാർഥിക്കും അപര ഭീഷണിയുണ്ട്.
വിഷ്ണു എസ്.നായരുടെ അപരന്റെ പേര് വിഷ്ണു പി.ബി. റോസാപ്പൂവാണ് ചിഹ്നം.
പള്ളിക്കത്തോട് ബ്ലോക് ഡിവിഷനിലെ എൻഡിഎ സ്വതന്ത്ര സ്ഥാനാർഥി അനീഷ് ആനിക്കാടിന് (ചിഹ്നം– മൊബൈൽ ഫോൺ) അപരനായി അനീഷ് മാത്യു ആനിക്കാടും (പൈനാപ്പിൾ) പള്ളിക്കത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡ് അരുവിക്കുഴിയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ബെന്നി അഞ്ചാനിക്കലിന് എതിരെ ബെന്നി അറഞ്ഞാനിക്കലുമാണ് (ചിഹ്നം–കാരറ്റ്) അപരർ.
ഒന്നാം വാർഡിൽ കഴിഞ്ഞ തവണ ബെന്നി അഞ്ചാനിക്കലിന്റെ ഭാര്യ ജെസി ബെന്നി 95 വോട്ടിനാണ് ജയിച്ചത്.
കൂരോപ്പട ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ആശാ ബിനുവിനും അപര ഭീഷണിയുണ്ട്.
ആശ (ശംഖ്) എന്ന പേരിലാണ് സ്വതന്ത്ര സ്ഥാനാർഥിയുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

