പാലാ ∙ മുനിസിപ്പാലിറ്റിക്ക് 76 വയസ്സ്. ഈ നഗരസഭ ഉദ്ഘാടനം ചെയ്യപ്പെട്ടത് 1949 ഡിസംബർ ഒന്നിനാണ്.
ചെയർമാൻ ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.വി. തോമസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. 1947 ഫെബ്രുവരി 11നാണ് നഗരസഭാ രൂപീകരണം സംബന്ധിച്ച് തിരുവിതാംകൂർ മഹാരാജാവിന്റെ ഉത്തരവുണ്ടായത്.
വൈകാതെ തന്നെ പ്രഥമ കൗൺസിൽ തിരഞ്ഞെടുപ്പും നടന്നു. 1945ൽ തന്നെ നഗരസഭാ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകൾ 1995നു മുൻപ് നടന്നിട്ടുള്ളത് കൃത്യമായ ഇടവേളകളിലല്ല.
പഞ്ചായത്തുകളിലും നഗരസഭകളിലും വ്യത്യസ്ത സമയങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. തിരു–കൊച്ചിയിൽ 1953ലും 1956ലും കേരളത്തിൽ 1962, 1968, 1979–80, 1988 വർഷങ്ങളിലും മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ പൊതുവായി നടന്നു.
എന്നാൽ ഇതിൽ രണ്ടു തവണ പാലായിലെ തിരഞ്ഞെടുപ്പ് ഇതോടൊപ്പമായിരുന്നില്ല. ഇന്നത്തെ മട്ടന്നൂർ പോലെ.
കോർപറേഷൻ ഒഴികെ വേറിട്ട ഒന്നിലധികം തിരഞ്ഞെടുപ്പുകൾ നടന്നത് പാലായിൽ മാത്രം.
1964 ഏപ്രിൽ 25നും 1969 ഒക്ടോബർ 24നുമായിരുന്നു പാലായിലെ തിരഞ്ഞെടുപ്പ്.
മറ്റു മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പ് 1962 സെപ്്റ്റംബർ 26നും 1968 ഏപ്രിൽ 25നുമായിരുന്നു. മുനിസിപ്പൽ കൗൺസിൽ 1962 ജൂലൈ 31ന് രാജിവച്ചതിനെ തുടർന്നുള്ള അനിശ്ചിതത്വമാണ് തിരഞ്ഞെടുപ്പ് വൈകിച്ചത്.
‘പാലാ മുനിസിപ്പാലിറ്റിയെ പഞ്ചായത്താക്കണം’ എന്നാവശ്യപ്പെട്ടുകൊണ്ട് നികുതിദായകർ സമർപ്പിച്ച നിവേദനമാണ് രാജിക്കു കാരണമായത്. പെരുമ്പാവൂർ (1953), ചേർത്തല (1953), മൂവാറ്റുപുഴ (1959), മലപ്പുറം (1971), ചാലക്കുടി (1971), പുനലൂർ (1972), തിരൂർ (1973), മഞ്ചേരി (1982) തുടങ്ങിയ മുനിസിപ്പാലിറ്റികളിലും 1947ൽ പാലായിൽ നടന്നതുപോലെ നഗരസഭാരൂപീകരണശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുകൾ പ്രത്യേകമായി നടന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

