കുറുപ്പന്തറ ∙ പേയിളകിയ തെരുവുനായ വീട്ടുമുറ്റത്തു നിന്നിരുന്ന ഗൃഹനാഥന്റെ കൈകൾ കടിച്ചു പറിച്ചു. വലതു കൈഞരമ്പ് മുറിഞ്ഞ ഗൃഹനാഥനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.
നായയെ കെട്ടിയിട്ടെങ്കിലും കെട്ട് പൊട്ടിച്ച് രക്ഷപ്പെട്ട നായ വഴിയേ നടന്നുപോയ കുഞ്ഞിനെയും പിതാവിനെയും ആക്രമിക്കാൻ ശ്രമിച്ചു.
പഞ്ചായത്ത് അധികൃതർ പിടികൂടിയ നായ പിന്നീട് ചത്തു. ഞായറാഴ്ച വൈകിട്ടായിരുന്നു തെരുവു നായയുടെ അക്രമം.
മാഞ്ഞൂർ ഇരവിമംഗലം പാറക്കാല പി.ആർ.
ചന്ദ്രന്റെ (60) ഇരുകൈകളുമാണ് തെരുവുനായ കടിച്ചു പറിച്ചത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന ചന്ദ്രന്റെ നേരെ എത്തിയ നായയെ ഓടിച്ചു വിടുന്നതിനിടെയാണ് കൈകൾക്കു കടിയേറ്റത്.
തുടർന്ന് വീട്ടുകാർ നായയെ കയർ ഉപയോഗിച്ച് വീട്ടുമുറ്റത്ത് കെട്ടിയിട്ട ശേഷം ചന്ദ്രനെ ആശുപത്രിയിലെത്തിച്ചു.രാത്രി കയറു കടിച്ചു മുറിച്ച് രക്ഷപ്പെട്ട
നായ ഇന്നലെ രാവിലെ ഇരവിമംഗലം ക്ഷേത്രത്തിനു സമീപം നടന്നു പോവുകയായിരുന്നു കുഞ്ഞിനെയും പിതാവിനെയും കടിക്കാൻ ശ്രമിച്ചെങ്കിലും ബഹളം വച്ചതോടെ ഓടി രക്ഷപ്പെട്ടു.
പിന്നീട് പഞ്ചായത്ത് അധികൃതർ ഏർപ്പെടുത്തിയ നായപിടിത്തക്കാർ എത്തി നായയെ പിടികൂടിയെങ്കിലും ചത്തു. തുടർന്ന് പൊതു പ്രവർത്തകനായ സി.ആർ.
രഞ്ജിത് നായയെ തിരുവല്ലയിലെ ഏവിയൻ ഡിസീസ് ലാബിലെത്തിച്ചു പരിശോധിച്ചപ്പോൾ നായയ്ക്ക് പേവിഷ ബാധയുണ്ടെന്നു സ്ഥിരീകരിച്ചു. പ്രദേശത്ത് പുറത്തുനിന്നു നായ്ക്കളെ എത്തിച്ച് ഉപേക്ഷിക്കുന്നതായി പഞ്ചായത്തംഗം എൽസമ്മ ബിജു പറഞ്ഞു. നായ്ക്കളെ ഉപേക്ഷിക്കുന്നവർക്കതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]