കോട്ടയം ∙ കടൽ വിഭവങ്ങൾ, സ്പെഷൽ മീൻ കറിയോടു കൂടിയുള്ള ഊണ്, വൈകിട്ട് കഞ്ഞിയും കപ്പയും… രുചികരമായ ഭക്ഷണം കൂടി വാഗ്ദാനം നൽകിയാണ് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് പുതുക്കിപ്പണിതത്. ഒരു വർഷം പൂർത്തിയാകും മുൻപ് കന്റീൻ പൂട്ടി.
നഷ്ടമാണെന്ന കാരണത്താൽ കരാർ ഉടമ കന്റീൻ നിർത്തിയെന്നാണ് അധികൃതരുടെ വിശദീകരണം. ഇവിടെ എത്തുന്ന വിഐപികൾക്ക് പോലും ഇപ്പോൾ ചായയും ഭക്ഷണവും വേണമെങ്കിൽ റെസ്റ്റ് ഹൗസിനു പുറത്തുള്ള ഭക്ഷണശാലകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കന്റീൻ സൗകര്യം ഇല്ലാത്തതിനാൽ മിക്കവരും ഇവിടെ മുറികൾ വാടകയ്ക്ക് എടുക്കാറുമില്ല. ആ ഇനത്തിലുള്ള സാമ്പത്തികവരവും പൊതുമരാമത്ത് വകുപ്പിനു നഷ്ടമായിത്തുടങ്ങി.
കോട്ടയം ടിബി ( ടൂറിസ്റ്റ് ബംഗ്ലാവ്) എന്നറിയപ്പെടുന്ന പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസിൽ വിഐപികൾക്കും സാധാരണക്കാർക്കും മിതമായ നിരക്കിൽ ഒരേ നിലവാരത്തിലുള്ള ഭക്ഷണം നൽകുമെന്നായിരുന്നു വാഗ്ദാനം.
സൗകര്യങ്ങൾ വർധിപ്പിച്ച കന്റീൻ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിച്ചിരുന്നു. 80 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.
ഇതിനോടനുബന്ധിച്ച് ഓഡിറ്റോറിയം ദിവസവാടകയ്ക്ക് നൽകുന്നതാണ് ഇപ്പോഴുള്ള പ്രധാന വരുമാനം. സർക്കാർ വകുപ്പിലെ തന്നെ ഉന്നത ഉദ്യോഗസ്ഥർ ഇപ്പോൾ നാട്ടകം ഗവ.ഗെസ്റ്റ് ഹൗസിനെയാണ് ആശ്രയിക്കുന്നത്.
എംപി– എംഎൽഎമാരിൽ ഭൂരിഭാഗവും നാട്ടകത്തേക്കാണ് ആദ്യം പോകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]