കുറവിലങ്ങാട് ∙ പാടത്തിനു കരയിലും റോഡിരികിലെ നടപ്പാതയിലും തിങ്ങിനിറഞ്ഞ കാഴ്ചക്കാർക്കു മുന്നിൽ ആവേശം വിതച്ച് മഡ് ഫുട്ബോളും ചേറ്റിൽ ഓട്ടവും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ കോഴാ ഫാം ഫെസ്റ്റിന്റെ ഭാഗമായിട്ടാണ് ഇതാദ്യമായി ചേറിൽ ഫുട്ബോൾ മത്സരം നടന്നത്.
ചെളി നിറഞ്ഞ പാടം പാസുകളും ഫ്രീ കിക്കുകളും പെനൽറ്റി ഷൂട്ടൗട്ടും നിറഞ്ഞ കളിക്കളമായി മാറി. വീണും ഉരുണ്ടും ആവേശകരമായ കിക്കുകൾ നടത്തിയും കുട്ടികളും മുതിർന്നവരും താരങ്ങളായി.
കോഴായിൽ സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ പാടത്ത് നടന്ന മത്സരങ്ങളിൽ വിദ്യാർഥികളുടെ 6 ടീമുകളും ജനറൽ വിഭാഗത്തിൽ രണ്ടു ടീമുകളും മത്സരത്തിൽ പങ്കെടുത്തു.
വിദ്യാർഥികളുടെ മത്സരം കൂടുതൽ ആവേശകരമായി. ജനറൽ വിഭാഗത്തിൽ മാണികാവിനെ പരാജയപ്പെടുത്തി മാഞ്ഞൂർ ഒന്നാമത് എത്തി.
ഒരു മത്സരത്തിന് 20 മിനിറ്റ് സമയമാണ് അനുവദിച്ചത്. വിദ്യാർഥികളുടെ വിഭാഗത്തിൽ തലയോലപ്പറമ്പ് ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും ബ്രഹ്മമംഗലം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഫുട്ബോൾ മത്സരത്തിനു മുൻപ് വിവിധ വിഭാഗങ്ങളിൽ ചേറ്റിലോട്ടം മത്സരവും നടന്നു.
എൽപി.യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മത്സരം നടന്നു.
ഇന്ന് സമാപനം
ജില്ലാ കൃഷിത്തോട്ടം,സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രം,പ്രാദേശിക കാർഷിക പരിശീലന കേന്ദ്രം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നടക്കുന്ന ഫാം ഫെസ്റ്റ് ഹരിതാരവം ഇന്നുസമാപിക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]