ഇന്ന്
∙ സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ഭാഗിക മഴയ്ക്കു സാധ്യത.
സയൻസ് സിറ്റി അവധി
കുറവിലങ്ങാട് ∙ ഓണം പ്രമാണിച്ച് സെപ്റ്റംബർ 4നും 5നും സയൻസ് സിറ്റി അവധിയായിരിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
കാർഷിക ലേലം
കുറുപ്പന്തറ ∙ ജില്ലാ ലേല കേന്ദ്രത്തിന്റെ മാർക്കറ്റിൽ നാളെ കാർഷിക ഉൽപന്നങ്ങളുടെ ലേലം നടക്കും. 11 മണി മുതൽ വിളകൾ ലേല കേന്ദ്രത്തിൽ കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു.
ലേലം 3നു തുടങ്ങുമെന്ന് ആക്ടിങ് ചെയർമാൻ ജോയി കുഴിവേലി അറിയിച്ചു.
വൈദ്യുതി മുടക്കം
രാമപുരം ∙ നെല്ലിയാനിക്കുന്ന്, പിഴക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ സാന്ത്വനം, മുട്ടത്തുപടി, ടാഗോർ, കൂനന്താനം, പുറക്കടവ്, മാമുക്കാപ്പടി, ചെറുവേലിപ്പടി, അഞ്ചൽക്കുറ്റി, കുട്ടനാട്, മിഷൻപള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 3 വരെയും എസ്എൻഡിപി കുഴിമറ്റം, റിസർച് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]