മണർകാട് ∙ വിശ്വാസിസാഗരത്തെ വരവേൽക്കാൻ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ഒരുങ്ങി. സെപ്റ്റംബർ ഒന്നു മുതൽ 8 വരെയാണു പെരുന്നാൾ.
1501 അംഗ പെരുന്നാൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തീഡ്രലിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഒന്നിനാണു കൊടിയേറ്റ്.
ഒന്നു മുതൽ നട അടയ്ക്കുന്ന 14 വരെ ദിവസവും സഭയിലെ മെത്രാപ്പൊലീത്തമാർ കുർബാന അർപ്പിക്കും.
6നു കുരിശുപള്ളികളിലേക്കുള്ള പ്രദക്ഷിണം. 7നു നടതുറക്കൽ.
പെരുന്നാളിനെത്തുന്നവർക്ക് 7ന് അർധരാത്രി വരെ നേർച്ചക്കഞ്ഞി പെരുമ്പള്ളി ഗീവർഗീസ് മാർ ഗ്രിഗോറിയോസ് പാരിഷ് ഹാളിൽ വിതരണം ചെയ്യും.
കുർബാന, ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാർഥന എന്നിവയ്ക്കുള്ള പേരുവിവരങ്ങൾ കൊടുക്കാൻ പള്ളിയുടെ ഇരുവശങ്ങളിലും പടിഞ്ഞാറു ഭാഗത്തും കരോട്ടെ പള്ളിയുടെ വടക്കുവശത്തെ കൗണ്ടറിലും സൗകര്യമുണ്ട്. മുത്തുക്കുട, കൊടി തുടങ്ങിയ വഴിപാടുകൾ പള്ളിയുടെ കിഴക്കുവശത്തെ കൗണ്ടറിൽ സമർപ്പിക്കാം.
പാർക്കിങ് കത്തീഡ്രലിന്റെ ഇരുവശങ്ങളിലുമുള്ള മൈതാനത്തും ഐടിഐ, കോളജ് ഗ്രൗണ്ടുകളിലും.പെരുന്നാളിനോടനുബന്ധിച്ചു പള്ളിയും പരിസരങ്ങളും നാളെ മുതൽ ദീപാലങ്കാരപ്രഭയിലാകും. നാളെ വൈകിട്ട് 6നു ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമവും പൊലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനവും ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് നിർവഹിക്കും.
കുരിശുപള്ളി കൂദാശ ഇന്ന്
മണർകാട് ∙ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മണർകാട് കവലയിലെ കുരിശുപള്ളി കൂദാശയ്ക്ക് ഒരുങ്ങി.
ഇന്ന് 5.30നു സന്ധ്യാപ്രാർഥനയെ തുടർന്ന് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ തിമോത്തിയോസ് കൂദാശ നിർവഹിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]