കറുകച്ചാൽ ∙ ഓണത്തിരക്കിൽ യാത്ര സുഗമമാക്കാൻ കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ. കോട്ടയം, പാലാ ഡിപ്പോകളിൽനിന്നാണ് സർവീസ് തുടങ്ങിയത്. കോട്ടയം ഡിപ്പോയിൽനിന്ന് 2 സർവീസുകൾ പാലക്കാട്, കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിലേക്കും പാലായിൽനിന്ന് ഒരു സർവീസ് കോഴിക്കോട്, കൽപറ്റ, മാനന്തവാടി, മൈസൂരു വഴി ബെംഗളൂരുവിലേക്കുമാണ്. പാലായിൽനിന്നുള്ള സർവീസും കോട്ടയത്തെ ഒരു സ്പെഷൽ സർവീസും കഴിഞ്ഞ ദിവസം തുടങ്ങി. പാലാ – ബെംഗളൂരു സ്പെഷൽ സർവീസ് സെപ്റ്റംബർ 7ന് ഉണ്ടാകും. എല്ലാ സർവീസുകളിലേക്കും ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
വെബ്സൈറ്റ് – www.keralartc.com
ഓണത്തിന് പുത്തൻ ഫാസ്റ്റ് പാസഞ്ചർ
പാലായിൽനിന്ന് മൈസൂരുവിലേക്കാണ് സർവീസ്. മറ്റന്നാൾ സർവീസ് തുടങ്ങും.
ഓണക്കാലം കഴിയുന്നതു വരെ സർവീസ് നടത്തും. സമയക്രമം – വൈകിട്ട് 5.30ന് പാലായിൽനിന്ന് പുറപ്പെടും.
വൈകിട്ട് 7.30ന് മൈസൂരുവിൽനിന്ന് തിരിക്കും.റൂട്ട് ഇങ്ങനെ. തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, കോഴിക്കോട്, കൽപറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപെട്ട്.
ജില്ലയ്ക്ക് കിട്ടിയത് 2 പുതിയ ബസ്; രണ്ടും പാലായ്ക്ക്
കെഎസ്ആർടിസി പുതുതായി വാങ്ങിയ ബസുകളിൽ രണ്ടെണ്ണം മാത്രമാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ കിട്ടിയത്.
പാലാ ഡിപ്പോയിലേക്കാണു 2 ഫാസ്റ്റ് പാസഞ്ചർ ബസ് എത്തുന്നത്. അടുത്തഘട്ടത്തിൽ കോട്ടയം, ചങ്ങനാശേരി ഡിപ്പോകളിൽ പുതിയ ബസുകൾ കിട്ടുമെന്നാണ് പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]