തലയോലപ്പറമ്പ് ∙ ഫോൺ ചെയ്യാനെന്ന വ്യാജേന മധ്യവയസ്കന്റെ ഫോൺ കൈക്കലാക്കി കടന്നുകളഞ്ഞ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസിലെ പ്രതിയായ എറണാകുളം പുത്തൻകുരിശ് കോനോത്ത് പറമ്പിൽ അജിത്തിനെ(21) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12നാണ് മോഷണം നടത്തിയത്.
തലയോലപ്പറമ്പ് ആശുപത്രി കവലയ്ക്കു സമീപം കടവരാന്തയിൽ ഇരുന്ന ആളിന്റെ ഫോണാണ് മോഷ്ടിച്ചത്. തലയോലപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നു മോഷ്ടാവിനെ തിരിച്ചറിഞ്ഞു.
തുടർന്ന് മുളന്തുരുത്തി പുളിക്കമാലി പ്രദേശത്ത് കണ്ട
അജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അജിത്ത് ഒട്ടേറെ മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ്.
കൂത്താട്ടുകുളം, അമ്പലമേട്, ഹിൽപാലസ്, പുത്തൻകുരിശ്, കളമശേരി, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.എസ്ഐ പി.എസ്.സുധീരന്റെ നേതൃത്വത്തിൽ മുളന്തുരുത്തി പുളിക്കമാലി ഭാഗത്ത് പ്രതിയെ എത്തിച്ചു തെളിവെടുപ്പു നടത്തി. മൊബൈൽ ഫോൺ പിടിച്ചെടുത്തു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]