
കോട്ടയം ∙ ഏറ്റുമാനൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ യുവാവിനെ മർദിച്ചെന്നു പരാതി. ഏറ്റുമാനൂർ ശ്രീനന്ദനം എസ്.കെ.രാജീവ് മകൻ എസ്.അഭയ്യെ പൊലീസ് മർദിച്ചെന്നു ആരോപിച്ചാണ് എറണാകുളം റേഞ്ച് ഐജിക്ക് പരാതി നൽകിയത്.
മാർച്ച് 20ന് അഭയ് ബൈക്കിൽ വരുന്നതിനിടെ സ്വകാര്യ ബസ് തട്ടിയിടുന്ന രീതിയിൽ ഓടിച്ചതു ചോദ്യം ചെയ്തു. സ്ഥലത്തെത്തിയ എസ്എച്ച്ഒയും സംഘവും മർദിച്ചെന്നും ഫോൺ നിലത്തടിച്ചു പൊട്ടിച്ചെന്നും പരാതിയിൽ പറയുന്നു.
കാപ്പ നടപടി ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ, സ്റ്റേഷനിലെ റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് എസ്.അഭയ് എന്നും ഇയാൾക്കെതിരെ 5 കേസുകളുണ്ടെന്നും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.
അതേസമയം, മർദനം ആരോപിച്ച് പുറത്തുവിട്ടിരിക്കുന്ന വിഡിയോ ദൃശ്യം തെറ്റാണെന്ന് വ്യക്തമാക്കി പൊലീസ്.
ഇക്കഴിഞ്ഞ മാർച്ച് 20ന് ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽവച്ച് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യമാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഈ വിഡിയോ ദൃശ്യത്തിൽ എല്ലാ കാര്യങ്ങളും കാണിക്കുന്നില്ലെന്നും ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു മാറ്റിയെന്നും പൊലീസ് പറയുന്നു.
മാത്രമല്ല വിഡിയോയിൽ പറയുന്നതുപോലെ യുവാവിനെ പൊലീസ് മർദ്ദിച്ചിട്ടില്ലെന്നും യുവാവാണ് അക്രമം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് ആരോപിച്ച് പിതാവാണ് വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമം വഴി പുറത്തുവിട്ടിരിക്കുന്നത്. മരണത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട
എന്റെ മകന് അപകടകരമായി ബസ് ഓടിച്ച പൊന്മാങ്കല് ബസിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിന് ഏറ്റുമാനൂര്‍ സിഐ അന്‍സലിന്റെ നേതൃത്വത്തില്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്റിൽ വച്ച് മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്നു പറഞ്ഞാണ് വിഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പോലീസ് നിര്‍ദ്ദേശ പ്രകാരം ജാഗ്രതാ ഓണ്‍ലൈന്‍ ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. ഇതിൽ പറയുന്നത് തെറ്റാണെന്നും ബസ് ഡ്രൈവറേയും നാട്ടുകാരെയും യുവാവ് ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പൊലീസ് തെറ്റായ പ്രചാരണം നടത്തുന്നുവെന്നും യുവാവിന്റെ പിതാവ് ആരോപിക്കുന്നു.
യുവാവിനെ കുടുക്കാൻ ഏറ്റുമാനൂര്‍ സ്റ്റാന്‍ഡിലെ പച്ചക്കറികടക്കാരനും ബുക്ക് സ്റ്റാളുകാരനും അനൗണ്‍സറും കള്ളമൊഴി നൽകുകയായിരുന്നുവെന്നും പിതാവ് പറയുന്നു. ബസ് സ്റ്റാന്റില്‍ വച്ച് മര്‍ദ്ദിച്ച് ജീപ്പില്‍ കയറ്റിയതിനു ശേഷം മകന്റെ മൊബൈല്‍ ഫോണ്‍ സിഐ എറിഞ്ഞുപൊട്ടിച്ചെന്നും പിന്നീട് ബൈക്ക് മറിച്ചിട്ടെന്നും പിതാവ് പറയുന്നു.
സ്റ്റാന്‍ഡില്‍ നിന്നും പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നതിനു പകരം സ്റ്റേഷന് അടുത്തുള്ള ജനമൈത്രി മീഡിയേഷന് സെന്ററില്‍ കൊണ്ടുപോയി മകനെ ലാത്തി കൊണ്ട് ക്രൂരമായി അടിച്ച ശേഷം അവിടെ നിന്നും സ്റ്റേഷനിലേയ്ക്ക് മകനെ നടത്തികൊണ്ടുപോകുകയായിരുന്നുവെന്നും ഇത്രയൊക്കെ ചെയ്തിട്ട് യുവാവ് ബസ് ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് തല്ലി, വധഭീഷണി മുഴക്കി എന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കുകയായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]