
ആർപ്പൂക്കര ∙ തൊണ്ണംകുഴി ഗവ. എൽപിബി സ്കൂളിലെ പുതിയ കെട്ടിടത്തിനു പിറകിൽ കുട്ടികളുടെ ജീവന് ഭീഷണിയായി 15 അടിയോളം ഉയരവും 160 അടി നീളവുമുള്ള മൺതിട്ട.
സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ ശക്തമായ മഴയത്ത് ഇടിയുന്നുണ്ട്. ഇടിഞ്ഞു വീണ മണ്ണ് സ്കൂൾ കെട്ടിടത്തിന്റെ തറനിരപ്പ് വരെയെത്തി. കുട്ടികളെ മൺതിട്ടയുടെ ഭാഗത്തേക്ക് വിടാതെ നോക്കുകയാണ് അധ്യാപകർ.
സമീപത്തുള്ള ശുചിമുറികളിലും കുട്ടികളെ പ്രവേശിപ്പിക്കുന്നില്ല.
വിശുദ്ധ അൽഫോൻസാമ്മ പഠിച്ച സ്കൂളാണിത്. ഇവിടെ 128 കുട്ടികൾ പഠിക്കുന്നുണ്ട്.
സംരക്ഷണഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ടു വിദ്യാഭ്യാസ മന്ത്രിക്കും കലക്ടർക്കും നിവേദനം സമർപ്പിച്ചിരുന്നു. കലക്ടറുടെ ഇടപെടലിനെത്തുടർന്നു തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർപ്പൂക്കര പഞ്ചായത്തിനോട് എസ്റ്റിമേറ്റ് എടുക്കാൻ നിർദേശിച്ചിരുന്നു.
7 മീറ്റർ ഉയരത്തിലും 50 മീറ്റർ നീളത്തിലും സംരക്ഷണഭിത്തി നിർമിക്കുന്നതിനായി 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]