
ഇരവുചിറ ∙ നിരന്തരം ആവശ്യപ്പെട്ടിട്ടും ലൈബ്രറിക്കു മുന്നിലെ മാലിന്യസംഭരണകേന്ദ്രം മാറ്റാതെ വാകത്താനം പഞ്ചായത്ത്. ഇരവുചിറ ദ് ഫ്രൻഡ്സ് ആൻഡ് പബ്ലിക് ലൈബ്രറിക്കു മുന്നിൽ സ്ഥാപിച്ച, ഹരിതകർമസേനയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രമാണു നാട്ടുകാർക്കും ലൈബ്രറിയിലെത്തുന്നവർക്കും ദുരിതമായത്.
ലൈബ്രറിക്കു തൊട്ടുമുന്നിലാണു ബോക്സ്.
അക്ഷയകേന്ദ്രം, ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവ തൊട്ടടുത്താണ്. സെന്റ് മേരീസ് പള്ളിയിലേക്കു വിശ്വാസികൾ പോകുന്നതും ഇതിനു മുന്നിലൂടെയാണ്. മേഖലയിൽ തെരുവുനായ്ശല്യം രൂക്ഷമായതിനാൽ തൊട്ടടുത്തുള്ള സെന്റ് ജോർജ് യുപി സ്കൂളിലെ വിദ്യാർഥികൾ ഭീതിയിലുമാണ്. സെന്റ് മേരീസ് സൺഡേ സ്കൂളിലേക്കു പോയ വിദ്യാർഥികളെ ഞായറാഴ്ച നായ്ക്കൾ ഓടിച്ചതു പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]