
ശ്രദ്ധേയമായി സർഗക്ഷേത്ര അക്കാദമി സംഘടിപ്പിച്ച ജർമൻ ഫുഡ് ഫെസ്റ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ജർമൻ സംസ്കാരത്തെ അടിസ്ഥാനമാക്കി സർഗക്ഷേത്ര അക്കാദമി സംഘടിപ്പിച്ച ജർമൻ ഫുഡ് ഫെസ്റ്റ് വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. ആധുനികവും പരമ്പരാഗതവുമായ ജർമൻ ഭക്ഷണവിഭവങ്ങളുടെ വിശദീകരണവും ജർമൻ ഭാഷയിൽ തന്നെയായിരുന്നു. ബ്രോട്ട് (റൊട്ടി), വുർസ്റ്റ് (സോസേജ്), കാർട്ടോഫെൽസലാറ്റ് (പൊട്ടറ്റോ സാലഡ്), സ്പാറ്റ്സൽ (ഒരുതരം നൂഡിൽസ്), പ്രെറ്റ്സൽ, ഷ്നിറ്റ്സെൽ എന്നിവയായിരുന്നു പ്രധാന ഭക്ഷണ വിഭവങ്ങൾ.
അക്കാദമിയിലെ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, സർഗക്ഷേത്രയിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു. പഠനത്തിനും ജോലിക്കും ജർമനിയിലേക്ക് പോകാൻ തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഇതൊരു മുതൽക്കൂട്ടാണെന്ന് സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ അഭിപ്രായപ്പെട്ടു.