
കോട്ടയം ജില്ലയിൽ ഇന്ന് (30-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ.
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത.
വൈദ്യുതി മുടക്കം
പൂഞ്ഞാർ ∙ മന്നം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ കെജി കോളജ്, കടവുംഭാഗം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും പൂതകുഴി, കന്നുവെട്ടി, മുളേക്കുന്ന്, കിളിമല ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
മണർകാട് ∙ മണർകാട് ടൗൺ, ഓൾഡ് കെകെ റോഡ്, കെപിഎൽ, ഫാൻസി, തെങ്ങുംതുരുത്തേൽ, രാജ് റസിഡൻസി, മെർലിൻ, പഴയിടത്തു പടി, മൗണ്ട് മേരി, ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി, ജെയ്ക്കോ, പള്ളിക്കുന്ന്, ലൈഫ് മിഷൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ എട്ടുപറ, മാലക്സി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഒന്നു വരെയും ഒറവയ്ക്കൽ, ഒറവയ്ക്കൽ മിൽ, വടക്കൻ മണ്ണൂർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 1.30 മുതൽ 5 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ പാടത്തുംകുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ∙ നെടുംകുഴി, 12-ാം മൈൽ, ഐക്കുളം, ചേർക്കോട്ട്, കേളചന്ദ്ര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ കൊച്ചു റോഡ് നമ്പർ വൺ, കൊച്ചു റോഡ് നമ്പർ ടു ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഒന്നു വരെയും മാലൂർക്കാവ് ട്രാൻസ്ഫോമർ പരിധിയിൽ ഒന്നു മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ കരിപ്പ, നവജീവൻ, ഉണ്ണി ബസാർ, പരിത്രാണ, ഓൾഡ് എംസി റോഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ∙ പന്നിക്കോട്ടുപാലം, ചക്കൻചിറ, കൈതളാവ്, മാമ്പഴക്കുന്ന്, ഓട്ടപ്പുന്നയ്ക്കൽ, ഇരവുചിറ, ഇരവുചിറ ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അറിയിപ്പ്
ബിഎസ്എൻഎൽ സിം മേള
മുട്ടുചിറ ∙ പോസ്റ്റ് ഓഫിസിന് എതിർവശം ഇന്നുമുതൽ ബിഎസ്എൻഎൽ സിം മേള നടത്തും. ഓരോ പുതിയ ഫോർ– ജി കണക്ഷന്റെ കൂടെയും ആകർഷകമായ ഒരു സമ്മാനം ലഭിക്കും. 199 രൂപയ്ക്ക് 45 ദിവസം പരിധി ഇല്ലാതെ വിളിക്കാനും ദിവസം രണ്ട് ജിബി ഡേറ്റയും കൂടെ ഹെഡ്സെറ്റ്, എമർജൻസി ലൈറ്റ്, റെയ്ൻ കോട്ട് എന്നിവയിൽ നിന്ന് ഒരു സമ്മാനവും ലക്കി ഡ്രോയിലൂടെ ലഭിക്കും. കൂടാതെ പഴയ സിം മാറ്റി ഫോർ ജി സിം ആക്കാനും നമ്പർ മാറാതെ പോർട്ട് ചെയ്യാനും ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുക്കാനുമുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ആധാർ കാർഡ് മാത്രം മതിയാകും. ജൂലൈ 2 വരെയാണ് മേള നടത്തുന്നത്.