കേരളത്തിൽ നിന്നും ആഗോള വിപണിയിലേക്ക്: ഐഐഐടി കോട്ടയം വിദ്യാർഥികളുടെ വിജയയാത്ര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വലവൂർ∙ ഐഐഐടി കോട്ടയം 2024–25 ബാച്ചിന്റെ പ്ലേസ്മെന്റ് സീസൺ വൻവിജയം. ഈ വർഷം ഉയർന്ന വാർഷിക വേതനമായി ഉദ്യോഗാർഥികൾക്ക് 50 ലക്ഷം രൂപ വരെ ലഭിച്ചു.
279 വിദ്യാർത്ഥികളിൽ പലരും ഇന്ത്യയിലെയും വിദേശങ്ങളിലെയും മുൻനിര സ്ഥാപനങ്ങളിലേക്ക് ഉന്നത പഠനത്തിന് അർഹത നേടി. പ്ലേസ്മെന്റിന് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ ഭൂരിഭാഗത്തിനും ഓഫറുകൾ ലഭിച്ചു. 219 പ്ലേസ്മെന്റ് ഓഫറുകൾ ലഭിച്ചു, അതിൽ 178 പേർക്ക് ജോലി ലഭിച്ചു.
വൈവിധ്യമാർന്ന ആഗോള ടെക്നോളജി കമ്പനികളും സ്റ്റാർട്ടപ്പുകളും സൈബർസെക്യൂരിറ്റി മുതൽ മെഷീൻ ലേണിങ്, എഐ, ഡാറ്റാ സയൻസ് എന്നി വിഭാഗങ്ങളിലായി വലിയ പങ്കാളിത്തമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ചില വിദ്യാർത്ഥികൾക്ക് അന്തർദേശിയ ഓഫറുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ, നിരവധി പേർ ഐഐടി പോലുള്ള ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിലും അന്താരാഷ്ട്ര സർവകലാശാലകളിലും നേരിട്ട് പി.എച്ച്.ഡി പ്രവേശനം നേടി.
“ഈ ഫലങ്ങൾ ഞങ്ങളുടെ വിദ്യാർഥികളുടെ സമർപ്പണത്തെയും അക്കാദമിക് പ്രാവീണ്യം, പ്രായോഗിക പരിശീലനം, തുടർച്ചയായ വ്യവസായ സഹകരണം എന്നിവയോടുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു,” എന്ന് ഐഐഐടി കോട്ടയം രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണൻ പറഞ്ഞു.