
പാൻ ഇന്ത്യ ദേശീയ പവർലിഫ്റ്റിങ്: റോണി എം മാത്യൂസിന് വെങ്കല മെഡൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ എറണാകുളത്ത് നടന്ന പാൻ ഇന്ത്യ ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ കോട്ടയം മണർകാട് കണിയാൻകുന്ന് വാഴപ്പള്ളിൽ വീട്ടിൽ റോണി എം മാത്യൂസ് വെങ്കല മെഡൽ നേടി. ഫ്യൂഷൻ ഹെൽത്ത് കെയർ സൗത്ത് കേരള മാനേജരാണ്. മാവേലിക്കര തട്ടാരമ്പലം വാഴപ്പള്ളിൽ വീട്ടിൽ മാത്യു മാത്തുണ്ണി യുടെയും പരേതയായ ശോശാമ്മ മാത്യൂസിന്റെയും മകനാണ് റോണി. ഭാര്യ: സോണി സ്റ്റീഫൻ, മകൻ: എഫ്രേം സ്റ്റീവ് മാത്യൂസ്
മൂന്നു വർഷമായി കോട്ടയം കളത്തിപ്പടിയിലെ സോളമൻസ് ജിമ്മിൽ പവർലിഫ്റ്റിങ് പരിശീലനം നടത്തുന്ന റോണി സംസ്ഥാനതലത്തിൽ നടന്ന വിവിധ പവർലിഫ്റ്റിങ് മത്സരങ്ങളിൽ മൂന്ന് വർഷത്തിനുള്ളിൽ നാലു തവണ ജേതാവ് ആയിട്ടുണ്ട്. പവർലിഫ്റ്റിങ് ദേശീയ താരവും സ്വർണ്ണ മെഡൽ ജേതാവുമായ സോളമൻ തോമസ് (സോളമൻസ് ജിം, കളത്തിപ്പടി) ആണ് പരിശീലകൻ.