ഓൺലൈനായി സുറിയാനി ഭാഷാ പരിശീലനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ നേതൃത്വത്തിൽ ഓൺലൈനായി സുറിയാനി ഭാഷാ പരിശീലനം നൽകുന്നു. A1, A2, B1, B2 എന്ന നാല് തലങ്ങളിൽ ആണ് ഈ കോഴ്സ്. ഓരോ ലെവലിന്റെയും കാലാവധി 2 മാസമാണ്. പുതിയ ബാച്ചിലേക്ക് (11ാ-മത് ) അപേക്ഷകൾ ക്ഷണിക്കുന്നു. 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് ഈ കോഴ്സ് പ്രയോജനപ്പെടുത്താവുന്നതാണ്.
അപേക്ഷകൾ ജൂൺ 15 നകം [email protected] എന്ന ഇമെയിലിൽ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും +91 9447409452 എന്ന നമ്പറിൽ ബന്ധപ്പെടുക. അമേരിക്ക, ഏഷ്യാ പസഫിക് മേഖലകളിൽ നിന്നും കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ പ്രത്യേക ബാച്ചുകൾ ക്രമീകരിക്കുന്നതാണ്.