
വളർത്തുനായ കണ്ടെത്തി; അടുക്കളയോട് ചേർന്നുള്ള കയ്യാലയുടെ പൊത്തിൽ 31 മുട്ടകളുമായി മൂർഖൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോതനല്ലൂർ ∙വളർത്തുനായ രക്ഷകനായി. കയ്യാലയുടെ പൊത്തിൽനിന്നു സ്നേക്ക് റെസ്ക്യൂവർ കുറുപ്പന്തറ ജോമോൻ ശാരിക എട്ടടിമൂർഖനെയും ഒപ്പം 31 മുട്ടകളും പുറത്തെടുത്തു. കാണക്കാരി നെല്ലിക്കുന്ന് ചെരിവ്പുരയിടം എൻ.എം. ജോസഫിന്റെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയുടെ പൊത്തിൽ 31 മുട്ടകളുമായി അടയിരിക്കുകയായിരുന്ന മൂർഖനെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഒരു മാസത്തോളമായി കയ്യാലപൊത്തിൽ കഴിയുന്ന മൂർഖൻ പാമ്പിനെ സമീപം കെട്ടിയിരുന്ന വളർത്തുനായ കാണുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച നായയുടെ കുര കേട്ട് വീട്ടുകാർ ശ്രദ്ധിച്ചതോടെ പൊത്തിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ എസ്ഐപി സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു.
സ്നേക്ക് റെസ്ക്യൂവർ കുറുപ്പന്തറ ജോമോൻ ശാരിക സ്ഥലത്തെത്തി കയ്യാല പൊളിച്ചപ്പോൾ പാമ്പിന്റെ മുട്ടകൾ കാണുകയും മുട്ടകൾ സുരക്ഷിതമായി മാറ്റുകയും ചെയ്തു. പിന്നീടാണ് പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെയും മുട്ടകളെയും വനം വകുപ്പിന് കൈമാറി. കാണക്കാരി ഭാഗത്തുനിന്നു അടുത്തിടെ നാലാമത്തെ മൂർഖനെയാണ് ജോമോൻ ശാരിക പിടികൂടുന്നത്.