കുമരകം ∙ കോട്ടയം – കുമരകം റോഡിൽ അപകടം പതിവാകുന്നു. ഒരാഴ്ചക്കിടെ 2 അപകടങ്ങളുണ്ടായി.
ഇതിനു മുൻപും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അമ്മങ്കരി റോഡിലേക്കുള്ള വളവിനു സമീപം കാർ വൈദ്യുതത്തൂണിൽ ഇടിച്ചു. പുലർച്ചെയായിരുന്നു അപകടം.
കാറിന്റെ മുൻഭാഗം തകർന്നു. ഏതാനും ദിവസം മുൻപ് കുമരകം റോഡിൽ താഴത്തറയ്ക്കു സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിൽ മറ്റൊരു കാറിടിച്ച് അപകടമുണ്ടായി.
ഇടി കൊണ്ട കാർ സമീപത്തെ പാടത്തേക്കു തെന്നി ഇറങ്ങി.
അടുത്തയിടെയാണ് പള്ളിച്ചിറ ചൂളപ്പാലത്തിനു സമീപം കാർ മരത്തിലിടിച്ച് അപകടമുണ്ടായത്. അതും പുലർച്ചെയായിരുന്നു.
കാറിലുണ്ടായിരുന്ന നവവധുവിനു ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിൽ പരുക്കേറ്റവരിൽ പലരും ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
റോഡിൽ പല സ്ഥലത്തും അപകടസൂചക ബോർഡുകളും സുരക്ഷാക്രമീകരണങ്ങളും ഇല്ലാത്തതാണ് അപകടത്തിനിടയാക്കുന്നത്.
വിനോദസഞ്ചാരികളുമായി എത്തുന്ന ഡ്രൈവർമാർക്ക് റോഡിലെ അപകടസാധ്യതയുള്ള സ്ഥലങ്ങൾ അറിയാൻ കഴിയാതെ വരുന്നു. അമ്മങ്കരി റോഡിലേക്കുള്ള വളവിൽ കാർ പോസ്റ്റിൽ ഇടിച്ച അതേ സ്ഥലത്തു വർഷങ്ങൾക്കു മുൻപു ബൈക്ക് പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചിട്ടുണ്ട്.
കോണത്താറ്റ് പാലത്തിന്റെ പടിഞ്ഞാറെക്കരയിലെ സമീപനപാത കടന്നു വരുന്ന വാഹനങ്ങളുടെ അമിതവേഗം അപകടത്തിനിടയാക്കുന്നതായി സമീപ കടക്കാർ പറഞ്ഞു.
ഇവിടെ അപകടസൂചക ബോർഡുകളോ അപകടം ഒഴിവാക്കുന്നതിനുള്ള മറ്റ് നടപടികളോ ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു. പാലത്തിന്റെ സമീപനപാതയുടെ പണികൾ മാത്രം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

