കോട്ടയം∙ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും നേട്ടങ്ങൾ കൈവരിച്ച സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ സ്വകാര്യ ആശുപത്രി വിഭാഗത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിക്ക് ഇരട്ടനേട്ടം.
ജല-വായു മലിനീകരണ നിയന്ത്രണത്തിൽ കഴിഞ്ഞവർഷം കൈവരിച്ച നേട്ടങ്ങൾ, ഊർജ്ജ സംരക്ഷണത്തിനും ജലസംരക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണത്തിൽ കൈവരിച്ച നേട്ടങ്ങൾ, സാമൂഹ്യ പ്രതിബദ്ധതയോടെ നടപ്പിലാക്കിയ പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവ പരിഗണിച്ചാണ് സ്വകാര്യ ആശുപത്രി വിഭാഗത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിക്ക് പുരസ്കാരങ്ങൾ ലഭിച്ചത്.
100 മുതൽ -250 വരെ കിടക്കകൾ ഉളള സ്വകാര്യ ആശുപത്രികളിൽ കാരിത്താസ് മാത ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 500-1000 കിടക്കകൾ ഉളളവ സ്വകാര്യ ആശുപത്രികളിൽ – കാരിത്താസ് ആശുപത്രി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ‘AURA 2K25 – 50 Years of Environmental Stewardship’ എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവിൽ വച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും കൈവരിച്ച നേട്ടങ്ങൾക്കുള്ള പുരസ്ക്കാരങ്ങൾ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.
ഡോ. ബിനു കുന്നത്ത് ഏറ്റുവാങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

