എരുമേലി ∙ എരുമേലി തെക്ക് വില്ലേജ് ഓഫിസിന് പുതുതായി പണികഴിപ്പിച്ച സ്മാർട്ട് ഓഫിസ് കെട്ടിടം അടുത്തമാസം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 20 വർഷമായി എരുമേലി തെക്ക് വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്നത് ബസ്സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാം നിലയിലെ ചെറിയ മുറിയിലായിരുന്നു.
ശുചിമുറി സൗകര്യം പോലുമില്ലാത്ത ഇവിടെ വളരെ അസൗകര്യങ്ങളോടെയാണു ഓഫിസ് പ്രവർത്തിച്ചിരുന്നത്.
പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിനോടനുബന്ധിച്ചു 10 സെന്റ് സ്ഥലം ലഭ്യമാക്കുകയും, 50 ലക്ഷം രൂപ അനുവദിച്ച് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കുകയുമായിരുന്നു. സംസ്ഥാന നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല.
എന്നാൽ കെട്ടിട നിർമാണം പൂർത്തിയായ ഘട്ടത്തിൽ വില്ലേജ് ഓഫിസ് കെട്ടിടം നിർമിച്ച ഭൂമി ദേവസ്വം വകയാണെന്നും, ഇവിടെ വില്ലേജ് ഓഫിസ് പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഒരു സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
ഹർജിയെ തുടർന്ന് ഒരു വർഷക്കാലമായി കെട്ടിടം തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
എന്നാൽ ഭൂമിയുടെ രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കി റവന്യു ഭൂമിയാണെന്ന് ഉറപ്പുവരുത്തി പണി പൂർത്തിയാക്കിയ വില്ലേജ് ഓഫിസ് കെട്ടിടം തുറന്നു പ്രവർത്തിക്കാൻ ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്. ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീർഥാടന ഏകോപന ചുമതല കൂടിയുള്ള എരുമേലി തെക്ക് വില്ലേജ് ഓഫിസിന്റെ പുതിയ സ്മാർട്ട് ഓഫിസ് പ്രവർത്തനമാരംഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]