കാഞ്ഞിരപ്പള്ളി ∙ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. കാഞ്ഞിരപ്പള്ളി പാറക്കടവ് തുണ്ടിയിൽ ബഷീറിന്റെയും ലൈലയുടെയും മകൻ മുനീർ ടി.ബഷീർ (35) ആണ് മരിച്ചത്.
കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ വളവുകയത്തിനു സമീപം ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം.
ആനക്കല്ലിൽനിന്നു കാഞ്ഞിരപ്പള്ളിയിലേക്കു പോവുകയായിരുന്ന മുനീർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാഞ്ഞിരപ്പള്ളിയിൽനിന്ന് ഈരാറ്റുപേട്ടയിലേക്കു പോവുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
മുനീറിന്റെ ഭാര്യ: ഫാത്തിമ. മക്കൾ: ഹംദാൻ, ഹൻസ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]