കോട്ടയം ∙ മലയാള മനോരമ ഹോർത്തൂസ് സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ ഭാഗമായി പാത്താമുട്ടം സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ സഹകരണത്തോടെ ‘ഹോർത്തൂസ് ക്ലാപ് (സിനിമ, ലിറ്ററേച്ചർ, ആർട്ട്, പീപ്പിൾ)’ സെമിനാർ സംഘടിപ്പിച്ചു. ഛായാഗ്രാഹകൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു.
കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറും നടനുമായ ജിജോയ് രാജഗോപാൽ, സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പുന്നൂസ് ജോർജ്, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ, സെന്റ്ഗിറ്റ്സ് ചീഫ് ഡിജിറ്റൽ ഓഫിസർ ഡോ. നവീൻ ജോൺ പുന്നൂസ്, അസോഷ്യേറ്റ് ഡയറക്ടർ റീബു സഖറിയ കോശി എന്നിവർ പ്രസംഗിച്ചു.
ചലച്ചിത്ര സംവാദത്തിൽ തിരക്കഥാകൃത്തുക്കളും സംവിധായകരുമായ ഷാഹി കബീർ, ജിതിൻ കെ.ജോസ് എന്നിവരും പങ്കെടുത്തു.
മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു മോഡറേറ്ററായി. സിനിമയെയും നാടകത്തെയുംപറ്റി വിശദീകരിച്ച് നടൻ വിജയരാഘവൻ നൽകിയ സന്ദേശം പരിപാടിയിൽ അവതരിപ്പിച്ചു.സെന്റ്ഗിറ്റ്സിലെ വിദ്യാർഥികൾക്കായി നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം വി.ഹരികൃഷ്ണൻ നേടി.
സാവിയോ സെബാസ്റ്റ്യൻ, ഷെറോൺ കെ.ജോജോ എന്നിവർക്കാണു രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം: ജി.വാസവ്ലാൽ ഭാസ്കർ. കോളജിലെ സാഹിത്യ ക്ലബ്ബിലെ വിദ്യാർഥികളും അധ്യാപകരും രചിച്ച കവിതകളുടെ സമാഹാരം ‘ലാബറെന്ത്’ (labyrinth) പ്രകാശനം ചെയ്തു.
ഹോർത്തൂസിലേക്ക് സ്വാഗതം; റജിസ്ട്രേഷൻ തുടങ്ങി
∙നവംബർ 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന മനോരമ ഹോർത്തൂസിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു.
മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾക്കു പ്രവേശനം സൗജന്യം. പൊതുവിഭാഗത്തിന് ഹോർത്തൂസ് ആസ്വദിക്കാൻ വിവിധ സേവനങ്ങൾ തിരഞ്ഞെടുക്കാം. പ്രീമിയം വിഭാഗത്തിൽ ആദ്യമെത്തുന്നവർക്കു മുൻഗണനയുണ്ട്.
റജിസ്ട്രേഷന്: www.manoramahortus.com
വരൂ, സിനിമയിലൂടെ റോന്ത് ചുറ്റാം…
കോട്ടയം ∙ ‘നന്നായി നുണ പറയുമോ, എങ്കിൽ നിങ്ങൾക്കും സിനിമ ചെയ്യാം’ – തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീറിന്റെ വാക്കുകളിലേക്ക് പിന്നാലെ മൈക്കെടുത്ത ഛായാഗ്രാഹകൻ സണ്ണി ജോസഫ് ഒരു കാര്യം കൂട്ടിച്ചേർത്തു: ‘ആ നുണകളിലും കഥയുണ്ടാകണം, അർഥമുള്ള ജീവിതങ്ങളും…’ സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ ‘ഹോർത്തൂസ് ക്ലാപ് (സിനിമ, ലിറ്ററേച്ചർ, ആർട്ട്, പീപ്പിൾ)’ സംവാദത്തിൽ ചലച്ചിത്രാനുഭവങ്ങൾ പങ്കിട്ട് സംസാരിക്കുകയായിരുന്നു സിനിമാപ്രവർത്തകർ. നടൻ ജിജോയ് രാജഗോപാൽ, ‘കുറുപ്പ്’ സിനിമയുടെ തിരക്കഥാകൃത്തും പുതിയ മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ന്റെ സംവിധായകനുമായ ജിതിൻ കെ.ജോസ് എന്നിവരും സംവാദത്തിൽ പങ്കെടുത്തു. ‘നായാട്ട്’ ഉൾപ്പെടെയുള്ള സിനിമകളുടെ തിരക്കഥാകൃത്തും ‘റോന്തി’ന്റെ സംവിധായകനുമാണ് ഷാഹി കബീർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]