
ചങ്ങനാശേരി ∙ പുന്നമടയിൽ മാത്രമല്ല നഗരത്തിലെ റോഡുകളിലും വള്ളംകളി നടത്താം. ഓണനാളുകളിൽ പാതാളക്കുഴികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.
വെള്ളംകെട്ടി നിൽക്കുന്ന കുഴികളിൽ ഒരു വള്ളം ഇറക്കാം. നഗരസഭാ റോഡുകൾ തകർന്ന് തരിപ്പണമായതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷം.
ഇത്തവണ ഓണാഘോഷം കുരുക്കിലാകുമോ എന്നാണ് ആശങ്ക.
മഴയാണ് വില്ലനെന്ന് നഗരസഭ
മഴ കാരണമാണ് ടാറിങ് വൈകുന്നതെന്ന് നഗരസഭ പറയുന്നു. 15 നഗരസഭ റോഡുകൾ ടാറിങ് നടത്താൻ നടപടി പൂർത്തിയാക്കിയെന്നും പറയുന്നു.
മൂവാറ്റുപുഴ സ്വദേശിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ കാലാവസ്ഥ അനുകൂലമായിരുന്നപ്പോഴും ടാറിങ് നടത്തിയില്ലെന്നാണ് പ്രതിപക്ഷ ആരോപണം.
‘റോഡ് നന്നാക്കണം’
മതുമൂല – മോർക്കുളങ്ങര ബൈപാസ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൺവീനർ ചാൾസ് പാലാത്രയുടെ നേതൃത്വത്തിൽ 5ാം വാർഡിലെ ആളുകൾ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.
അധികൃതരുടെ അനാസ്ഥ കാരണമാണ് എംസി റോഡിൽനിന്നു ബൈപാസിലേക്കുള്ള പ്രധാന റോഡ് ഗതാഗത യോഗ്യമാക്കാത്തതെന്ന് ചാൾസ് പാലാത്ര പറഞ്ഞു.
‘ പ്രതികൂലമായ കാലാവസ്ഥ കാരണമാണ് ടാറിങ് നടത്താൻ സാധിക്കാത്തത്. എന്നാൽ നഗരസഭയിലെ പല റോഡുകളിലും കോൺക്രീറ്റിങ്, ഇന്റർലോക്ക് ജോലികളും ഇതിനിടയിൽ പൂർത്തിയാക്കിയിട്ടുമുണ്ട്.
കാലാവസ്ഥ അനുകൂലമായാൽ ടാറിങ് ആരംഭിക്കും. ഇതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.’ മാത്യൂസ് ജോർജ്.
നഗരസഭാ ഉപാധ്യക്ഷൻ.
‘ ഇടറോഡുകൾ തകർന്നതാണ് നഗരത്തിലെയും മെയിൻ റോഡുകളിലെയും ഗതാഗതക്കുരുക്കിനു പ്രധാന കാരണം’
സിബി, ഓട്ടോ ഡ്രൈവർ.
വള്ളം ഇറക്കാൻ പറ്റിയ റോഡുകൾ
എംസി റോഡിൽ എസ്ബി കോളജിന്റെ സമീപത്തുനിന്ന് അസംപ്ഷൻ കോളജ് ജംക്ഷനിലേക്കും ചാസ് വഴി ബൈപാസിലേക്കുമുള്ള റോഡ്. ∙ വാഴൂർ റോഡിൽ പാറേൽപ്പള്ളിക്കു സമീപമുള്ള കുന്നക്കാട് റോഡ്.
∙ അങ്ങാടി റോഡ്. ∙ മതുമൂല – മോർക്കുളങ്ങര ബൈപാസ് റോഡ്.
∙ വണ്ടിപ്പേട്ട റോഡ്.
∙ പെരുന്ന മന്നം റോഡ്. ∙ ഇരൂപ്പ – രാജേശ്വരി റോഡ്.
∙ ആവണി റോഡ് ∙ മനയ്ക്കച്ചിറ – പുഴവാത് റോഡ്. ∙ നഗരസഭ ടൗൺ ഹാൾ റോഡ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]