വൈദ്യുതി മുടക്കം: നാട്ടകം ∙ മുട്ടം, സിമന്റ് കോളനി, പോർട്ട് റോഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ പയ്യപ്പാടി, പാലയ്ക്കലോടിപ്പടി, മനോരമ, ആറാട്ടുചിറ, കൊച്ചുമറ്റം, പ്ലാവിൻചുവടു ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ∙ കഞ്ഞിക്കുഴി, നാഗമ്പടം, പാറമ്പുഴ, ഇറഞ്ഞാൽ, മോസ്കോ, മുട്ടമ്പലം, ദേവലോകം, അടിവാരം, മടുക്കാനി ഭാഗങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ∙ മേഴ്സി ഹോം, കൊടിനാട്ടുകുന്ന്, തൊടി ഗാർഡൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി ∙ ഞണ്ടുകല്ല് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാമപുരം ∙ ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ, കുറിഞ്ഞി പ്ലൈവുഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും നീറന്താനം സ്കൂൾ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ വിമലാംബിക, ടിഎംടി, വട്ടമലപ്പടി, ക്രോസ് റോഡ്, പ്രിയദർശിനി, മഞ്ഞാടി സിഎസ്ഐ, വലിയപള്ളി, ഡ്രീം ലാൻഡ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
തൊഴിൽ പരിശീലനം
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിലെ എസ്ബിഐ ഗ്രാമീണ കേന്ദ്രത്തിൽ ട്രാവൽ ആൻഡ് ടൂറിസ്റ്റ് ഗൈഡ് സംരംഭകത്വ പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോൺ: 0481-2303307, 2303306.
ധർണ നാളെ
വാകത്താനം ∙ മൃഗാശുപത്രിയിൽ 6 മാസത്തിലധികമായി ഡോക്ടറും ജീവനക്കാരും മരുന്നും ഇല്ലാത്തതിനെതിരെ നാളെ 10നു കർഷക പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ മൃഗാശുപത്രി പടിക്കൽ ധർണ നടത്തും. ഓണം വിപണി ഇന്നു മുതൽ
വാകത്താനം ∙ സഹകരണ ബാങ്ക്, കൺസ്യൂമർ ഫെഡ് എന്നിവ ചേർന്ന് ഇന്നു മുതൽ ഞാലിയാകുഴി ബാങ്ക് കോംപ്ലക്സിൽ ഓണം വിപണി നടത്തും.
രാവിലെ 10.30ന് ബാങ്ക് പ്രസിഡന്റ് പി.സി.സണ്ണി ഉദ്ഘാടനം ചെയ്യും. ഓണാഘോഷം 31ന്
അതിരമ്പുഴ ∙ സെന്റ് അലോഷ്യസ് ഹൈസ്കൂൾ 1983 എസ്എസ്എൽസി ബാച്ച് ഡി ഡിവിഷനിലെ പൂർവ വിദ്യാർഥികളുടെ ഓണാഘോഷം 31ന് രാവിലെ 10ന് ശ്രീകണ്ഠമംഗലം നെടുവേലി ഇല്ലത്ത് ശരത് ചന്ദ്രന്റെ വസതിയിൽ നടത്തും.
പൂർവ വിദ്യാർഥി കൂട്ടായ്മ പ്രസിഡന്റ് വി.ജി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഷട്ടിൽ ടൂർണമെന്റ് 31 മുതൽ
കുമരകം ∙ ശ്രീനാരായണ സ്പോർട്സ് ക്ലബ് ആൻഡ് ഗ്രന്ഥശാലയുടെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു ജോർജീസ് ഇൻഡോർ സ്റ്റേഡിയത്തിൽ 31 മുതൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ഒന്നാം സ്ഥാനം തന്ത്രി മൃത്യുഞ്ജയൻ തന്ത്രി മെമ്മോറിയൽ എവർറോളിങ് ട്രോഫി + 5001 രൂപ, 2-ാം സ്ഥാനം അമേഷ് പി.സുനിൽ മെമ്മോറിയൽ എവർറോളിങ് ട്രോളി + 3001 രൂപ.
റജിസ്ട്രേഷൻ ഫീസ് 250 /- രൂപ പേര് റജിസ്റ്റർ ചെയ്യാൻ 9539948819, 9744097708 എന്നീ നമ്പറുകളിൽ വിളിക്കണമെന്നു ക്ലബ് ഭാരവാഹികൾ അറിയിച്ചു. ബിഎസ്എൻഎൽ മേള നാളെ
മണിമല ∙ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിൽ നാളെ മേള നടത്തും.
ഫ്രീഡം ഓഫറായി ഒരു മാസം നെറ്റും കോളുകളും ലഭിക്കുന്ന റീചാർജ് ഉൾപ്പെടെ പുതിയ സിം / പോർട്ടിങ് സൗജന്യമായി നൽകും . ആധാർ നമ്പറുമായി മേള സന്ദർശിക്കുക … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

