
മുട്ടക്കോഴിക്കുഞ്ഞ് വിതരണം;
നെടുംകുന്നം ∙ പ്രതീക്ഷ കാർഷിക സമിതി 2 മാസം പ്രായമായ ബിവി 380, ഗ്രാമപ്രിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഫോൺ: 9745335779.
അധ്യാപക ഒഴിവ്
ഇടക്കുന്നം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക താൽക്കാലിക ഒഴിവുണ്ട്.
30ന് 11ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂ നടക്കും.
കർഷകരെ ആദരിക്കും
കറുകച്ചാൽ ∙ കർഷക ദിനത്തിൽ കറുകച്ചാൽ പഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മികച്ച കർഷകൻ, ജൈവ കർഷകൻ, വനിതാ കർഷക തുടങ്ങി 10 ഇനങ്ങളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.
പൂരിപ്പിച്ച അപേക്ഷകൾ ഓഗസ്റ്റ് 4ന് മുൻപ് കൃഷിഭവനിൽ ലഭിക്കണം.
പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്
മാഞ്ഞൂർ ∙ പഞ്ചായത്തിൽ തെരുവു നായ്ക്കൾക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. തെരുവുനായകളുടെ ആക്രമണങ്ങളിൽ നിന്നുള്ള പേ വിഷബാധ ഒഴിവാക്കുന്നതിനാണ് സിഎഡബ്ലൂഎ.
ഏജൻസി മാഞ്ഞൂർ പഞ്ചായത്തുമായി സഹകരിച്ചു അടിയന്തരമായി പ്രതിരോധ കുത്തിവയ്പ് നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചതെന്നു പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ അറിയിച്ചു. പഞ്ചായത്തിലെ 18 വാർഡുകളിലായി പഞ്ചായത്തംഗങ്ങളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെ തെരുവ് നായകൾ കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തും.
സിഎഡബ്ലുഎ വാക്സിനേഷൻ ടീം അംഗങ്ങൾ അവിടെയെത്തി പ്രതിരോധ കുത്തിവയ്പ് നടത്തി വരുന്നു. തെരുവ് നായ്ക്കൾക്കുള്ള കുത്തിവയ്പ് കൂടാതെ പേ വിഷബാധ തടയുന്നതിനുള്ള എല്ലാ നടപടികളും പഞ്ചായത്ത് സ്വീകരിക്കും.
വളർത്തു നായ്ക്കളെ മൃഗാശുപത്രിയിൽ കൊണ്ട് വന്നു വാക്സിനേഷൻ നൽകി ലൈസൻസ് നിർബന്ധമായി എടുക്കണമെന്ന് വെറ്ററിനറി സർജൻ ഡോ. ബിനി ജോയ് അറിയിച്ചു.
ഗെസ്റ്റ് അധ്യാപക ഒഴിവ്
തിരുവാർപ്പ് ∙ കിളിരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലേക്ക് എച്ച് എസ്ടി ഇംഗ്ലിഷ് തസ്തികയിലേക്ക് ഗെസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്.
നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 31ന് 10ന് ഓഫിസിൽ എത്തണം. ഫോൺ–8547232008.
അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള ബ്രാഞ്ച് നടത്തുന്ന ഡിസാസ്റ്റർ മാനേജ്മെന്റ്, നഴ്സിങ് കെയർ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി: ഓഗസ്റ്റ് 15. ഫോൺ: 0481 2560238, 8086802405.
ഓവർസീയർ ഒഴിവ്
തിരുവാർപ്പ് ∙ പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ഓവർസീയർ ഗ്രേഡ് 3 തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 31ന് രാവിലെ 10.30ന് അഭിമുഖം നടത്തും.
സിവിൽ എൻജിനീയറിങ് ഡിപ്ലോമ / ബിരുദം യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]