
കുര്യനാട് ∙എംസി റോഡരികിൽ കുര്യനാട് ഭാഗത്തു മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു 2021ൽ പൂർത്തിയാക്കിയ വഴിയിടം മാസങ്ങളായി അടഞ്ഞു കിടക്കുന്നു. 44 മാസത്തിനിടയിൽ പ്രവർത്തിച്ചത് 12 മാസം മാത്രം. കാട് പിടിച്ചു ആർക്കും വേണ്ടാത്ത അവസ്ഥയിലാണിപ്പോൾ.ഇന്നു തുറക്കും നാളെ തുറക്കും എന്നു പലവട്ടം അധികൃതർ ഉറപ്പ് നൽകി.
പക്ഷേ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. മാലിന്യമുക്ത കേരളം പ്രഖ്യാപനം നടത്തിയ അധികൃതർ വഴിയിടത്തിലെ കാടും മാലിന്യവും കാണുന്നില്ലെന്നു നാട്ടുകാർ പറയുന്നു.
അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയായിരുന്നു ഉദ്ഘാടനം.
ഇവിടെ വനിതകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികൾ, ഭിന്നശേഷിക്കാർക്കു റാംപ് സൗകര്യം, ഫീഡിങ് റൂം തുടങ്ങിയ സജ്ജമാക്കിയിട്ടുണ്ട്. വെള്ളം, വൈദ്യുതി ലഭ്യത ഉറപ്പു വരുത്തി.
പക്ഷേ ഇവയെല്ലാം ഇപ്പോൾ അടച്ചു പൂട്ടിയ അവസ്ഥയിൽ. കെട്ടിടത്തിനു ചുറ്റും കാട് കയറി.
വഴിയോര വിശ്രമ കേന്ദ്രത്തിനൊപ്പം ലഘുഭക്ഷണശാല ആരംഭിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ അടച്ചു.
വഴിയാത്രക്കാർ വഴിയിടം കണ്ടു ശുചിമുറി തേടിയെത്തുമ്പോൾ അടഞ്ഞു കിടക്കുന്ന ശുചിമുറി കാണും. പലരും ചുറ്റുവട്ടത്തു കാര്യം സാധിച്ചു മടങ്ങും.
ഇപ്പോൾ കാട് കയറി ചെളി മൂടിയ അവസ്ഥ.
വി ആർ ജോഷി,കുര്യനാട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]