
അരുവിത്തുറ ∙ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പഠന ഗവേഷണ കേന്ദ്രമായ കേരള സർവകലാശാലയുടെ സർവേ റിസർച് സെന്ററുമായി അരുവിത്തുറ സെന്റ് ജോർജസ് കോളജ് ധാരണാപത്രം ഒപ്പിട്ടു. ഇതോടെ തിരഞ്ഞെടുപ്പുകൾ അടിസ്ഥാനമാക്കിയുള്ള പ്രീ പോൾ / എക്സിറ്റ് പോൾ സർവേകൾ സംഘടിപ്പിക്കാൻ അരുവിത്തുറ കോളജിന് സാധിക്കും.
അതോടൊപ്പം വിദ്യാർഥികൾക്ക് വിവിധ രാഷ്ട്രീയ-സാമൂഹിക ആഘാത പഠനങ്ങൾ സംഘടിപ്പിക്കാനുള്ള പരിശീലനവും കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിലെ പൊളിറ്റിക്കൽ സയൻസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർവേ റിസർച് സെന്റർ നൽകും.
4 വർഷം കാലാവധിയുള്ള ഈ ധാരണാപത്രത്തിലൂടെ രാഷ്ട്രീയ വിശകലനങ്ങളും, ഗവേഷണ അഭിരുചികളും പരിപോഷിപ്പിക്കുന്നതിനുള്ള ഇന്റേൺഷിപ്പുകൾ, സെമിനാറുകൾ എന്നിവ ഇരു സ്ഥാപനങ്ങളും പരസ്പര സഹകരണത്തോടെ സാധ്യമാക്കും.
അരുവിത്തുറ സെന്റ് ജോർജസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫും കേരള സർവകലാശാലയുടെ സർവേ റിസർച് സെന്റർ ഡയറക്ടറും പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവിയുമായ പ്രഫ. ഡോ.
സി.എ. ജോസുകുട്ടിയും ചേർന്നാണ് ധാരണാപത്രം ഒപ്പിട്ടത്.
അരുവിത്തുറ കോളജിന് വേണ്ടി ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ, ഐക്യുഎ സി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, പൊളിറ്റിക്കൽ സയൻസ് മേധാവി ഡോ.
തോമസ് പുളിക്കൻ, അധ്യാപകരായ സിറിൽ സൈമൺ, അനിറ്റ് ടോം എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]