
ഭരണങ്ങാനം ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ഭാഗമായി തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പൊൻ, വെള്ളി കുരിശുകളും മുത്തുക്കുടകളും അകമ്പടിയായി.
തിരുനാൾ കുർബാനയ്ക്കുശേഷം ഉച്ചയ്ക്കു 12.45നു ജപമാല പ്രദക്ഷിണം ആരംഭിച്ചു.ഭരണങ്ങാനം ഫൊറോന പള്ളിയിൽ നിന്ന് മുത്തുക്കുടകളേന്തിയ വിശ്വാസികൾ തീർഥാടന കേന്ദ്രം ദേവാലയത്തിനു മുന്നിലേക്കു പ്രദക്ഷിണമായെത്തി. തീർഥാടന കേന്ദ്രത്തിൽ നിന്ന് അൽഫോൻസാമ്മയുടെ തിരുസ്വരൂപം ഭക്തജനങ്ങൾക്കൊപ്പം ജപമാല പ്രദക്ഷിണത്തിൽ പങ്കുചേർന്നു.
മെയിൻ റോഡിലൂടെ കുരിശിൻ തൊട്ടിയിലെത്തി ഫൊറോന പള്ളി ചുറ്റി പ്രദക്ഷിണം സമാപിച്ചു. ഫാ.തോമസ് ഓലിക്കൽ, ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഫാ.സ്കറിയ വേകത്താനം, ഫാ.അലക്സാണ്ടർ പൈകട, ഫാ.മാത്യു വെട്ടുകല്ലേൽ എന്നിവർ പ്രദക്ഷിണത്തിനു നേതൃത്വം നൽകി.
രാവിലെ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിച്ചു.
ജലന്തർ രൂപത ബിഷപ് മാർ ജോസ് തെക്കുംചേരിക്കുന്നേൽ പങ്കെടുത്തു. സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിച്ചു. ഫാ.ചാൾസ് പേണ്ടാനത്ത്, ഫാ.മാത്യു വെണ്ണായപ്പള്ളി, ഫാ.അഗസ്റ്റിൻ കണ്ടത്തിക്കുടിലിൽ എന്നിവർ സഹകാർമികരായി.പാലാ രൂപത വികാരി ജനറൽ മോൺ.ജോസഫ് തടത്തിൽ, ഫാ.ഗർവാസീസ് ആനിത്തോട്ടം, ഫാ.സക്കറിയാസ് ആട്ടപ്പാട്ട്, ഫാ.മാർട്ടിൻ കല്ലറയ്ക്കൽ, ഫാ.മെൽബിൻ ആലപ്പാട്ടുകുന്നേൽ, ഫാ.ഇഗ്നേഷ്യസ് നടുവിലേക്കുറ്റ്, ഫാ.തോമസ് കക്കാട്ടുതടത്തിൽ, ഫാ.ജോസ് കാക്കല്ലിൽ, ഫാ.ഷീൻ പാലയ്ക്കത്തടത്തിൽ, ഫാ.ഓസ്റ്റിൻ മേച്ചേരിൽ, ഫാ.മാത്യു തയ്യിൽ, ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ വിവിധ സമയങ്ങളിൽ കുർബാന അർപ്പിച്ചു.
തീർഥാടന കേന്ദ്രം റെക്ടർ ഫാ.ഡോ.അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.സക്കറിയാസ് ആട്ടപ്പാട്ട്, അഡ്മിനിസ്ട്രേറ്റർ ഫാ.മാത്യു കുറ്റിയാനിക്കൽ, വൈസ് റെക്ടർമാരായ ഫാ.ജോസഫ് അമ്പാട്ട്, ഫാ.ആന്റണി തോണക്കര തുടങ്ങിയവർ തിരുനാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]