
കാഞ്ഞിരപ്പള്ളി ∙ സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം 2 മുതൽ 10 വരെ വിവിധ പരിപാടികളോടെ നടത്തും. സാംസ്കാരിക സമ്മേളനം, വിശാല കത്തീഡ്രൽ ഇടവകയുടെ ഭാഗമായിരുന്ന 5 ഇടവകകളുടെ സംഗമം, കുടുംബസംഗമം, കൂട്ടായ്മകളുടെ സംഗമം, കാരുണ്യ ഭവനങ്ങളുടെ സംഗമം, പ്രാർഥനാദിനം, വൈദിക -സന്ന്യസ്ത സംഗമം തുടങ്ങിയ പരിപാടികൾ സമാപനത്തോടനുബന്ധിച്ചു നടത്തും.2ന് വൈകിട്ട് 4.30ന് കുർബാന, തുടർന്ന് അക്കരപ്പള്ളിയിൽ നിന്നു കത്തീഡ്രൽ പള്ളിയിലേക്കു ജൂബിലി വിളംബര റാലി.
തുടർന്ന് ജൂബിലി പതാക ഉയർത്തൽ, തിരി തെളിക്കൽ, 200 പേർ അണിനിരക്കുന്ന ജൂബിലി ഗാനം, വാദ്യമേളം.
3ന് ഉച്ചകഴിഞ്ഞ് 3 ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ കുർബാന, കത്തീഡ്രൽ ഇടവകയിൽ സേവനം ചെയ്ത വൈദികർ സഹകാർമികത്വം വഹിക്കും. വൈകിട്ട് 5 ന് സാംസ്കാരിക സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
ആന്റോ ആന്റണി എംപി, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ, നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് ചീഫ് ഇമാം. ഡോ.അർഷദ് മൗലവി, എസ്എൻഡിപി ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി പി.ജീരാജ്, എൻഎസ്എസ് പൊൻകുന്നം യൂണിയൻ പ്രസിഡന്റ് എം.എസ്.
മോഹൻ എന്നിവർ പങ്കെടുക്കും. തുടർന്ന് കത്തീഡ്രൽ ടീം അവതരിപ്പിക്കുന്ന നാടകം – മഞ്ഞു പെയ്യുന്ന മരുഭൂമി.
4ന് കത്തീഡ്രൽ ഇടവകയുടെ ഭാഗമായിരുന്ന 5 ഇടവകകളുടെ സംഗമം.
വൈകിട്ട് 5ന് ഫാ.മാത്യു പായിക്കാട്ടിന്റെ കാർമികത്വത്തിൽ കുർബാന. തുടർന്ന് പൊതുസമ്മേളനം രൂപതാ വികാരി ജനറൽ ഫാ.ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്യും.
തുടർന്ന് കുന്നന്താനം പ്രൊവിഡൻസ് ഹോമിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ.5ന് വൈകിട്ട് വൈകിട്ട് 4.30ന് കുർബാന. രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.മാത്യു ഓലിക്കൽ കാർമികത്വം വഹിക്കും.
തുടർന്ന് പൊതുസമ്മേളനം രൂപതാ വികാരി ജനറൽ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്റ്റ് സിജോയി വർഗീസ് ക്ലാസ് നയിക്കും.6ന് ഇടവകയിലെ കൂട്ടായ്മകളുടെ സംഗമം.
വൈകിട്ട് 5ന് രൂപതാ ചാൻസലർ ഫാ.മാത്യു ശൗര്യാംകുഴിയുടെ കാർമികത്വത്തിൽ കുർബാന. തുടർന്ന് പൊതുസമ്മേളനം വികാരി ജനറൽ ഫാ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം ചെയ്യും തുടർന്ന് കൂട്ടായ്മകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ.
7ന് കത്തീഡ്രൽ ഇടവകയിൽ പ്രവർത്തിക്കുന്ന കാരുണ്യ ഭവനങ്ങളുടെ സംഗമം.
വൈകിട്ട് 5ന് കുർബാന – ഫാ.ജിൻസ് വാതല്ലൂക്കുന്നേൽ. പൊതുസമ്മേളനം ഫാ.റോയി വടക്കേൽ ഉദ്ഘാടനം ചെയ്യും.
തുടർന്നു കത്തീഡ്രൽ എസ്എംവൈഎമ്മിന്റെ കലാപരിപാടികൾ.പ്രാർഥനാ ദിനമായ 8ന് 2.30ന് ആരാധന, വചനസന്ദേശം – ഫാ.കുര്യാക്കോസ് വടക്കേടത്ത്, 5ന് കുർബാന – ആർച്ച് പ്രീസ്റ്റ് ഫാ. കുര്യൻ താമരശ്ശേരി, തുടർന്ന് സെമിത്തേരി വെഞ്ചരിപ്പ്.
9 വൈദിക – സന്യസ്ത സംഗമം. വൈകിട്ട് 4ന് കുർബാന – ഫാ.ഇമ്മാനുവൽ മടുക്കക്കുഴി, തുടർന്നു പൊതുസമ്മേളനം.10ന് രാവിലെ 9ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ ആഘോഷമായ കുർബാന, തുടർന്ന് ജൂബിലി സമാപന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ സിറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തും.
കത്തീഡ്രൽ വികാരി ഫാ. ഡോ.കുര്യൻ താമരശ്ശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ.തോമസ് മുളങ്ങാശ്ശേരി, കൈക്കാരന്മാരായ കെ.സി.
ഡൊമിനിക് കരിപ്പാപ്പറമ്പിൽ, ഏബ്രഹാം കെ.അലക്സ് കൊല്ലംകുളം, പി.കെ.കുരുവിള പിണമറുകിൽ. ടി.സി.ചാക്കോ വാവലുമാക്കൽ, ജനറൽ കൺവീനർ സെബാസ്റ്റ്യൻ എള്ളൂക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ജൂബിലി ആഘോഷ ഭാഗമായി ആരോഗ്യ സെമിനാർ, വികസന സെമിനാർ, കർഷക സെമിനാർ, സംരംഭക സെമിനാർ തുടങ്ങിയവയും നടത്തിയതായി ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.കുര്യൻ താമരശ്ശേരി, ടി.സി.ചാക്കോ വാവലുമാക്കൽ, സെബാസ്റ്റ്യൻ എള്ളൂക്കുന്നേൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ബിജു പത്യാല, ബെന്നി അതിരകുളങ്ങര എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]