
ഭരണങ്ങാനം ∙ വിവിധ മതങ്ങളിലെ തീവ്രസ്വഭാവമുള്ള സംഘടനകൾ മുൻവിധിയോടെയും ശത്രുതാ മനോഭാവത്തോടെയും വൈകാരികമായി ഇടപെടൽ നടത്തുമ്പോൾ വലിയ സംഘർഷങ്ങൾ ഉണ്ടാകുന്നതായി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു തീർഥാടനകേന്ദ്രത്തിൽ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വിവിധ മതങ്ങൾ തമ്മിൽ ഐക്യമുണ്ടെന്നു പറയുമ്പോഴും ആ പറയുന്നതിൽ വലിയ പൊരുളില്ലാതായിരിക്കുകയാണ്.
നമ്മുടെ സഹോദരിമാർ കേരളത്തിനു പുറത്തുപോയി ആക്ഷേപിക്കപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്യുകയാണ്. മഹത്തായ നിയമങ്ങളുള്ള രാജ്യത്ത് ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ വികാരപരമായ വിഷയം മാത്രമല്ല, നിലനിൽപിന്റെ കാര്യം കൂടിയാണിത്.
ഭരണഘടന അനുസരിച്ചു ജീവിക്കാൻ സ്വാതന്ത്ര്യം വേണം.
മനുഷ്യനായി ഈ രാജ്യത്തു താമസിക്കാൻ കഴിയണം. ഛത്തീസ്ഗഡിൽ 2 കന്യാസ്ത്രീകളെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ചു ജയിലിൽ അടച്ചിരിക്കുകയാണ്.
ഇത്തരം സംഭവങ്ങൾ നിർഭാഗ്യകരമാണ്. കത്തോലിക്കർ ആരെയും തട്ടിക്കൊണ്ടുപോകുന്നവരോ കടത്തിക്കൊണ്ടുപോകുന്നവരോ അല്ല.
മനുഷ്യക്കടത്തു നടത്തുന്നുണ്ടെങ്കിൽ അത് സ്വർഗത്തിലേക്കാണ്. പ്രാർഥനയും സഹനവും സ്വർഗത്തിലേക്കുള്ള പടവുകളാണ്.
സഹിച്ചു മടുത്ത ഉടഞ്ഞുപോയ കൂമ്പടഞ്ഞ ഒരു ജീവിതമല്ലായിരുന്നു അൽഫോൻസാമ്മയുടേത്. സ്വർഗത്തിലേക്കുള്ള കോണിപ്പടിയായാണ് അൽഫോൻസാമ്മ സഹനത്തെ കണ്ടതെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
10 ദിനം നീണ്ട
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്നലെ ഭക്തിസാന്ദ്രമായി സമാപിച്ചു. പ്രധാന തിരുനാൾ ദിനമായ ഇന്നലെ പുലർച്ചെ ആരംഭിച്ച ഭക്തജന പ്രവാഹം രാത്രി വൈകിയും തുടർന്നു.
തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും ഒട്ടേറെപ്പേർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]