കോട്ടയം ∙ വൈദ്യുതക്കമ്പി പൊട്ടിവീണു ഷോക്കേറ്റ് മരണങ്ങൾ തുടരുമ്പോഴും ഹൈക്കോടതിയിൽ കെഎസ്ഇബി 2006ൽ കൊടുത്ത ഉറപ്പു പാലിക്കുന്നില്ല. ആറുമാസത്തിനുള്ളിൽ ഷോർട്ട് സർക്കീട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നുള്ള ആ ഉറപ്പ് അംഗീകരിച്ചാണ് അന്നത്തെ ചീഫ് ജസ്റ്റിസ് വി.കെ.ബാലി കെഎസ്ഇബിക്കെതിരായ കേസ് അവസാനിപ്പിച്ചത്.2000ൽ വൈദ്യുതക്കമ്പി പൊട്ടി വീണ് മഞ്ചേരിയിൽ 6 വിദ്യാർഥികൾ മരിച്ചപ്പോൾ പത്തനംതിട്ട
പ്രക്കാനം കുളങ്ങര ബിജി മാത്യു ഹൈക്കോടതിയെ സമീപിച്ചു. 1910ലെ ഇന്ത്യൻ വൈദ്യുതി ചട്ടം, 1956ലെ ഇന്ത്യൻ വൈദ്യുതി നിയമം എന്നിവ ബോർഡ് പാലിച്ചില്ലെങ്കിൽ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.
ഈ കേസിൽ അനുകൂലമായി 2004ൽ ജസ്റ്റിസ് എൻ.കെ.സോധി ഇടക്കാല വിധി പ്രഖ്യാപിച്ചു.
ഊർജമേഖലയെപ്പറ്റിയുള്ള പൊതുതാൽപര്യ ഹർജിയിൽ ഒരു സംസ്ഥാനത്തിനു മുഴുവൻ ബാധകമായ വിധി ആദ്യമായിരുന്നു.ഇതേ കേസിലാണ് ആറുമാസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെഎസ്ഇബിക്കു വേണ്ടി അഭിഭാഷകൻ 2006ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് ഉറപ്പുനൽകിയത്. എന്നാൽ, ബോർഡ് ഇതിനുള്ള ശ്രമങ്ങൾ നടത്തിയില്ല.
അന്നത്തെ വൈദ്യുതിമന്ത്രി എ.കെ. ബാലൻ ഇക്കാര്യം ആറുമാസംകൊണ്ടു നടപ്പാക്കാൻ കഴിയില്ലെന്നും പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വീണ്ടും കോടതിയിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് എൻജിനീയർ കൂടിയായ ബിജി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]