കോട്ടയം ∙ നഗരസഭാ പെൻഷൻ ഫണ്ടിൽനിന്നു മുൻ ജീവനക്കാരൻ 2.4 കോടി രൂപ തട്ടിയെടുത്ത കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്ന കോട്ടയം നഗരസഭയിൽ കൂട്ട സ്ഥലം മാറ്റം.
89 ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റി. ഒരു നഗരസഭയിൽ നിന്ന് ഇത്രയധികം ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റുന്നത് സംസ്ഥാനത്ത് ആദ്യമാണ്.നഗരസഭ കോട്ടയം കേന്ദ്ര ഓഫിസ്, കുമാരനല്ലൂർ, നാട്ടകം, തിരുവാതുക്കൽ മേഖലാ ഓഫിസുകൾ എന്നിവിടങ്ങളിലായി ആകെ 157 സ്ഥിരം ജീവനക്കാരാണുള്ളത്.
പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമാണെന്നാണ് തദ്ദേശവകുപ്പിന്റെ വിശദീകരണം. എന്നാൽ നിരന്തരം കേസുകളും ഓഫിസ് കേന്ദ്രീകരിച്ച് തുടരന്വേഷണവും നടക്കുന്നതിനാൽ കൂടുതൽ ജീവനക്കാരും സ്ഥലം മാറ്റത്തിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിരുന്നു.
ഇതിൽ 3 വർഷം ഇവിടെ ജോലി ചെയ്തവർ ചട്ടപ്രകാരം തന്നെ സ്ഥലം മാറ്റം വാങ്ങി.
ഒരു വർഷം മാത്രം ജോലി ചെയ്തവരും തദ്ദേശ വകുപ്പ് ഡയറക്ടറേറ്റിൽ ബന്ധപ്പെട്ട് മറ്റിടങ്ങളിലേക്ക് മാറിയതോടെയാണ് ഇത്രയധികം ജീവനക്കാർ ഒഴിവായത്. പകരം ഉദ്യോഗസ്ഥർ ചുമതല ഏൽക്കുന്നതേയുള്ളു.
രണ്ടാഴ്ച മുൻപാണ് ഉത്തരവിറങ്ങിയത്. എൽഡി ക്ലർക്ക്, അറ്റൻഡർ തസ്തികയുടെ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങാനുണ്ട്.കോട്ടയം നഗരസഭയിൽ ക്ലാർക്കായിരുന്ന അഖിൽ സി.വർഗീസ് പെൻഷൻ ഫണ്ടിൽനിന്ന് അമ്മ പി.ശ്യാമളയുടെ അക്കൗണ്ടിലേക്കു കോടികൾ മാറ്റി തട്ടിപ്പു നടത്തിയ കേസിലാണ് അന്വേഷണം നടക്കുന്നത്.
നിലവിലുള്ള 29 ജീവനക്കാരിൽ നിന്നു തുക ഈടാക്കാൻ തദ്ദേശവകുപ്പ് ഡയറക്ടറേറ്റ് ശുപാർശ ചെയ്തിരുന്നു. പിഴപ്പലിശ അടക്കം ഏകദേശം 3.4 കോടി രൂപയാണ് ഈടാക്കുക.
2020 ഫെബ്രുവരി 25 മുതൽ 2023 ഒക്ടോബർ 16 വരെയുള്ള കാലയളവിൽ തട്ടിപ്പ് നടത്തിയെന്നാണ് അഖിൽ സി.
വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ നൽകിയ പരാതി. വൈക്കത്തേക്ക് സ്ഥലം മാറിയപ്പോഴും അഖിൽ തട്ടിപ്പ് തുടർന്നു. തട്ടിപ്പിനുശേഷം മുങ്ങിയ പ്രതിയെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇയാൾ നിലവിൽ സസ്പെൻഷനിലാണ്.
ജില്ലയിലെ മറ്റു നഗരസഭകളിൽ സ്ഥലം മാറിയ ഉദ്യോഗസ്ഥരുടെ എണ്ണം. (ആകെയുള്ള ജീവനക്കാർ ബ്രാക്കറ്റിൽ):
∙ചങ്ങനാശേരി – 12.
(85) ഏറ്റുമാനൂർ –5 (32) ∙പാലാ– 10 (70) ∙ഈരാറ്റുപേട്ട– 7 (76) വൈക്കം – 13 (40) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]