
കുമരകം ∙ കുമരകത്ത് റോഡിലൂടെ പോയാലും തോട്ടിലൂടെ പോയാലും ആളുകൾക്കു മരങ്ങളുടെ ഭീഷണി. റോഡ് വശത്തും തോട് വശത്തും നിൽക്കുന്ന മരങ്ങളാണു യാത്രക്കാരുടെ തലയ്ക്ക് മേൽ.
കഴിഞ്ഞ ദിവസം കുമരകം റോഡിൽ ബോട്ട് ജെട്ടി പാലത്തിനു വടക്കുനിന്നു കൂറ്റൻ മരം കാറ്റിൽ കടപുഴകി റോഡിനു കുറുകെ വീണെങ്കിലും ഭാഗ്യം കൊണ്ടു അപകടം ഒഴിവായി. ഇവയുടെ ശിഖരങ്ങൾ എങ്കിലും വെട്ടി നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടി ഉണ്ടാകുന്നില്ല. മഴയും കാറ്റും ഉണ്ടാകുമ്പോൾ മരങ്ങൾ പലപ്പോഴായി ഓരോന്ന് വീണു കൊണ്ടിരിക്കുന്നു.
കുമരകം റോഡിന്റെ ബോട്ട് ജെട്ടി ഭാഗം മുതൽ കൈപ്പുഴമുട്ട് ഭാഗം വരെയാണ് തണൽ മരങ്ങൾ കൂടുതലായുള്ളത്.
കുമരകം ബോട്ട് ജെട്ടി തോടു മുതൽ ചന്തത്തോട് വരെ ഉള്ള കര ഭാഗങ്ങളിലും മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. കോൺസലാത്ത സ്കൂളിനു സമീപം തോട്ടിലേക്കു ചാഞ്ഞു നിൽക്കുന്ന മരം ഏതു നിമിഷവും തോട്ടിലേക്ക് പതിക്കാവുന്ന നിലയിലാണ്. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റണമെന്നു ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നെങ്കിലും അധികൃതർ ഏതാനും മരങ്ങൾ മാത്രം വെട്ടിയ ശേഷം നിർത്തുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]