
കടുത്തുരുത്തി∙ വൈക്കം റോഡ് ( ആപ്പാഞ്ചിറ) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമുകളിൽ വെള്ളം കെട്ടിനിന്ന് വഴുക്കൽ നിറഞ്ഞതിനാൽ യാത്രക്കാർ തെന്നി വീഴുന്നത് പതിവായി. കാലാവസ്ഥ കണക്കാക്കാതെ റെയിൽവേ പ്ലാറ്റ്ഫോമുകൾ മിനുസ്സപ്പെടുത്തി സിമന്റ് തറ ഒരുക്കിയതാണ് യാത്രക്കാർക്ക് അപകടക്കെണിയായി മാറിയത്.
വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പായലിൽ തെന്നി വീണ് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു.പ്ലാറ്റ്ഫോമിന്റെ തെക്കേ അതിരിലൂടെ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന സ്ഥിര യാത്രക്കാർ ഉൾപ്പെടെ പായലിൽ തെറ്റി വീണ് പലരുടെയും യാത്ര മുടങ്ങി. ഒരു മഴ പെയ്താൽ തന്നെ മിനുസ്സമാർന്ന പ്ലാറ്റ്ഫോമുകൾ തെന്നി വീഴുന്ന വിധത്തിൽ പായലുകൾ നിറയുന്നതാണ് പ്രശ്നം.
മേൽക്കൂരയിൽ നിന്നും പാലത്തിൽ നിന്നും വെള്ളം ഒഴുകി വീഴുന്ന സ്ഥലങ്ങളിൽ യാത്രക്കാരുടെ കാൽ അബദ്ധത്തിൽ തൊട്ടാൽ തീർച്ചയായും വീഴുന്ന വിധത്തിലാണ് പായൽ പിടിച്ചിരിക്കുന്നത്.
രാവിലെ എറണാകുളത്തേക്കും കോട്ടയത്തേക്കും യാത്രക്കാർ കൂടുതൽ വരുന്ന എട്ടുമണി കഴിഞ്ഞ സമയം യാത്രക്കാരിൽ പലരും വീണു പരുക്കേറ്റ് യാത്ര മുടങ്ങുന്നത് പതിവായി. പായൽ ഒഴിവാക്കുന്നതിന് റെയിൽവേ അധികൃതർ തയാറാകുന്നില്ല എന്നാണ് പരാതി.മഴ അധികം ലഭിക്കുന്ന കേരളം പോലെയുള്ള സ്ഥലങ്ങളിൽ മഴ കുറവുള്ള രാജസ്ഥാൻ ശൈലിയിൽ പ്ലാറ്റ്ഫോമുകൾ നിർമിക്കുന്നതാണ് പ്രശ്നത്തിന് കാരണം.
അപകടം ശാശ്വതമായി ഒഴിവാക്കുന്നതിന് ശ്രമിക്കണമെന്ന് വൈക്കം റോഡ് പാസഞ്ചർ സംഘടനയിലെ അംഗങ്ങൾ ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട് നിവേദനം നൽകി
വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ പായൽ പിടിച്ചു കിടക്കുന്ന റെയിൽവേ പ്ലാറ്റ്ഫോമിൽ തെന്നി വീണ് അപകടമുണ്ടാകുന്ന ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് ഫ്രണ്ട് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി റെയിൽവേ അധികൃതർക്ക് നിവേദനം സമർപ്പിച്ചു. യൂത്ത് ഫ്രണ്ട് കടുത്തുരുത്തി നിയോജകമണ്ഡലം സമ്മേളനം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോസ് മോൻ മാളിയേക്കൽ അധ്യക്ഷത വഹിച്ചു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]