
കാഞ്ഞിരപ്പള്ളി ∙ കുന്നുംഭാഗത്ത് കഴിഞ്ഞ 2 ദിവസങ്ങളിലായി വ്യാപക മോഷണവും മോഷണ ശ്രമങ്ങളും. 4 വീടുകളുടെ പരിസരത്തുണ്ടായിരുന്ന സാധനങ്ങൾ മോഷണം പോയി.
4 വീടുകളിൽ മോഷണ ശ്രമങ്ങളും നടന്നു. ഒരു വീടിന്റെ അടുക്കളയിൽ കയറി ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ കിണറ്റിലിട്ടു.
ഇവിടെ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. ശനിയാഴ്ച പുലർച്ചെയും തിങ്കളാഴ്ച പുലർച്ചെയുമാണു മോഷണങ്ങൾ നടന്നത്. വരിയ്ക്കാംതൊട്ടിയിൽ സജിയുടെ വീടിന്റെ പരിസരത്തു നിന്ന് കുടയും കല്ലുവേലിൽ ഷാജിയുടെ വീട്ടുപരിസരത്തു നിന്ന് ചെരിപ്പും മണ്ണൂക്കുന്നേൽ റോജിയുടെ വീട്ടിൽ നിന്ന് ഷർട്ടും പാന്റ്സും തേക്കനാംപൊയ്കയിൽ ജോഷിയുടെ വീട്ടുമുറ്റത്തു നിന്നു വാക്കത്തിയും മോഷണം പോയി.
എലിവാലിക്കരയിൽ ഉദയകുമാറിന്റെ വീട്ടിൽക്കയറി ചോറ് കഴിച്ച മോഷ്ടാവ് പാത്രങ്ങൾ കിണറ്റിൽ ഇട്ടു.
മഞ്ഞാക്കൽ ബാബു, കൊച്ചൊട്ടൊന്നിൽ ജോണി, പാറയിൽ രാജൻ, മൂലയിൽ തോമാച്ചൻ എന്നിവരുടെ വീടുകളിൽ മോഷണ ശ്രമങ്ങളുണ്ടായി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കുന്നുംഭാഗം – മറ്റത്തിൽപ്പടി, കുന്നുംഭാഗം – പൈനുംങ്കൽപടി എന്നീ റോഡുകളുടെ അരികിലുള്ള വീടുകളിലാണ് മോഷണവും മോഷണ ശ്രമവും നടന്നത്. ഇവിടെ രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]