ഇത്തിത്താനം ശ്രീ പരാശക്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും തിരുവുത്സവവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ ഇത്തിത്താനം ശ്രീ പരാശക്തി ക്ഷേത്രത്തിലെ നാലാമത് പ്രതിഷ്ഠാ വാർഷികവും തിരുവുത്സവവും മേയ് 29, 30 തീയതികളിൽ ആചരിക്കുന്നു. രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ സംഗീത സദസ്സുകൾ, വയലിൻ കച്ചേരികൾ നൃത്ത പരിപാടികൾ എന്നിവ അരങ്ങേറും. കേരള സംഗീത നാടക അക്കാഡമി പുരസ്കാര ജേതാവ് ചിത്ര മോഹനും സംഘവും കേരള നടനം അവതരിപ്പിക്കും. പ്രസിദ്ധ വയലിൻ വാദകൻ തൃശൂർ ആകാശവാണി നിലയ വിദ്വാൻ സി.എസ്. അനുരൂപിന്റെ വയലിൻ കച്ചേരി എന്നിവയുണ്ടാകും.ഈ വർഷത്തെ സംഗീതാചാര്യൻ ഇത്തിത്താനം ഭാസി നാദലയ പുരസ്കാരങ്ങൾ ചങ്ങനാശ്ശേരി കൃഷ്ണകുമാർ (സംഗീതം) ചമ്പക്കര രാജേഷ് (വയലിൻ ) പെരുന്ന ജി. ഹരികുമാർ (മൃദംഗം) കുമരകം ഗണേശ് ഗോപാൽ (ഘടം) എന്നിവർക്കു നൽകും.