
കോട്ടയം ജില്ലയിൽ ഇന്ന് (29-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്തു അതിതീവ്രമഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്; ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധ്യാപക ഒഴിവ്
വൈക്കം ∙ വെച്ചൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി സീനിയർ കൊമേഴ്സ് വിഷയത്തിൽ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂൺ 11ന് 10ന് സ്കൂളിൽ നേരിട്ട് ഹാജരാകണം.
തലയോലപ്പറമ്പ് ∙ എ.ജെ.ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി സുവോളജി, ഹിന്ദി, ബോട്ടണി എന്നീ വിഷയങ്ങളുടെ താൽക്കാലിക ഒഴിവുകളിലേക്കായി 31ന് 2ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ ഹയർസെക്കൻഡറി വിഭാഗം ഓഫിസിൽ രേഖകളുമായി ഹാജരാകണം
വൈക്കം ∙ അയ്യർകുളങ്ങര ഗവ. യുപി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്ക് 2എൽപിഎസ്ടി, ഒരു യുപിഎസ്ടി തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പുകൾ എന്നിവ സഹിതം 31ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ നേരിട്ട് ഹാജരാകണം. 8281067125, 9188014374.
വൈക്കം ∙ തെക്കേനട ഗവൺമെന്റ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഫിസിക്കൽ എന്നീ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവ് താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 30ന് 11ന് സ്കൂൾ ഓഫിസിൽ നേരിട്ട് ഹാജരാകണം.
പെരുവ ∙ ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് പെരുവയിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് 10 മണിക്ക് അഭിമുഖത്തിന് സ്കൂളിൽ എത്തിച്ചേരണം .
കടുത്തുരുത്തി ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്. ഫിസിക്കൽ സയൻസ് ഒന്ന് , യു.പി.എസ്.ടി. ഒന്ന് എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ 30 ന് 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഡെമോൺസ്ട്രേറ്റർ
പാലാ ∙ ഗവ.പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്ററുടെ താൽക്കാലിക ഒഴിവുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ താൽക്കാലിക ഒഴിവുണ്ട്. ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാന്റെ ഒഴിവുമുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ എന്നിവയിൽ ഐടിഐയുമാണ് യോഗ്യത. ജൂൺ 4നു 10.30നു അഭിമുഖം നടത്തും. ഫോൺ: 04822-200802.
കായിക പരിശീലകൻ
തലയോലപ്പറമ്പ് ∙ വെള്ളൂർ കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യയന വർഷത്തേക്ക് കായിക പരിശീലകനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി ജൂൺ രണ്ടിന് സ്കൂൾ ഓഫിസിൽ എത്തിച്ചേരണം.
അഡ്മിഷൻ ഹെൽപ് ഡെസ്ക്
കടുത്തുരുത്തി ∙ ഞീഴൂർ ഐ. എച്ച്. ആർ. ഡി. കോളജ് ഓഫ് അപ്ലൈഡ് സയൻസ് കടുത്തുരുത്തിയിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അഡ്മിഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഫോൺ– 9446562127, 8547005049.
റേഷൻ കാർഡ് മസ്റ്ററിങ്
പാലാ ∙ എഎവൈ, മുൻഗണന (മഞ്ഞ, പിങ്ക്) റേഷൻ കാർഡുകളിലുൾപ്പെട്ട എല്ലാ അംഗങ്ങളുടെയും റേഷൻ കാർഡ് മസ്റ്ററിങ് നിർബന്ധമാക്കിയതായി താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു. ജൂൺ 10നു മുൻപ് മസ്റ്ററിങ് പൂർത്തീകരിക്കണം. മസ്റ്ററിങ് നടത്താത്തത് റേഷൻ വിഹിതം നഷ്ടപ്പെടാൻ ഇടയാക്കും. മസ്റ്ററിങ് നടത്താത്ത ആളുകൾ 30, 31 തീയതികളിൽ മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫിസിൽ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായെത്തി മസ്റ്ററിങ് നടത്തണം. അനർഹമായി മുൻഗണന/എഎവൈ കാർഡുകൾ കൈവശം വച്ചിരിക്കുന്ന ആളുകൾ റേഷൻ കാർഡുകൾ ഓഫിസിൽ കൊണ്ടുവന്ന് പൊതുവിഭാഗത്തിലേക്കു മാറ്റണം.
മീനച്ചിൽ താലൂക്കിൽ അനർഹമായി കണ്ടെത്തിയ 96 മുൻഗണന/എഎവൈ കാർഡുകൾ പൊതുവിഭാഗത്തിലേക്കു തരം മാറ്റുകയും 674822 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. അനർഹമായ കാർഡുകളെപ്പറ്റി കർശന പരിശോധനകൾ നടത്തിവരികയാണ്. അനർഹമായ മുൻഗണന/എഎവൈ കാർഡുകളെ സംബന്ധിച്ച വിവരങ്ങൾ 04822-212439, 9188527301 എന്നീ നമ്പറുകളിൽ അറിയിക്കാം.
കോംപൗണ്ടിങ്/സെറ്റിൽമെന്റ് കമ്മിഷൻ അദാലത്ത്
പാലാ ∙ വസ്തു വില കുറച്ചു ആധാരം റജിസ്റ്റർ ചെയ്ത് അണ്ടർ വാല്യുവേഷൻ നടപടികൾ നേരിടുന്നവർക്കായി 30, 31 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മീനച്ചിൽ സബ് റജിസ്ട്രാർ ഓഫിസിൽ കോംപൗണ്ടിങ്/സെറ്റിൽമെന്റ് കമ്മിഷൻ അദാലത്ത് നടത്തും. അദാലത്തിൽ പങ്കെടുത്തു സ്റ്റാംപിലും ഫീസിലും ഇളവുകൾ നേടി കുറഞ്ഞ തുക ഒടുക്കി തുടർ നടപടികൾ ഒഴിവാക്കി കേസുകൾ ഒത്തു തീർപ്പാക്കുന്നതിനുള്ള അവസരം വിനിയോഗിക്കണമെന്ന് മീനച്ചിൽ സബ് റജിസ്ട്രാർ അറിയിച്ചു. ഫോൺ: 04822-216521, 04812-563822.
ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ
പാലാ ∙ സെന്റ് തോമസ് കോളജ് ഓട്ടണമസിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലും 31നു മുൻപ് അപേക്ഷ നൽകണം. കോളജ് വെബ്സൈറ്റിലൂടെയാണ് (www.stcp.ac.in) അപേക്ഷ നൽകേണ്ടത്. ബിരുദ തലത്തിൽ 16 മേജർ പ്രോഗ്രാമുകളും 22 മൈനർ പ്രോഗ്രാമുകളുമാണുള്ളത്. മലയാളം, ഹിന്ദി, ജർമൻ, ഫ്രഞ്ച്, സുറിയാനി, സംസ്കൃതം എന്നീ ഭാഷകളും തിരഞ്ഞെടുത്ത് പഠിക്കാം. ബിരുദാനന്തര ബിരുദ തലത്തിൽ എയ്ഡഡ് വിഭാഗത്തിൽ 12 പ്രോഗ്രാമുകളിലേക്കും സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ 4 പ്രോഗ്രാമുകളിലേക്കുമാണ് അപേക്ഷ നൽകാവുന്നത്. ബിഎസ്സി സൈക്കോളജി, ബിഎ ഇംഗ്ലിഷ് ആൻഡ് ജേണലിസം, എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി എന്നീ 3 പുതിയ പ്രോഗ്രാമുകൾ പുതുതായി ആരംഭിച്ചു.