
മുഖ്യമന്ത്രി ഇന്ന് കോട്ടയത്ത്; പൊതുപ്രകടനം ഒഴിവാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ ഇന്നു വിവിധ പരിപാടികളിൽ പങ്കെടുക്കും. കോട്ടയത്തും കുറിച്ചിയിലുമാണ് പരിപാടികൾ. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് രാവിലെ 10.30 നു ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെന്ററിൽ വിവിധ മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നടക്കും.
വൈകിട്ട് 4നു നെഹ്റു സ്റ്റേഡിയത്തിൽ എൽഡിഎഫ് മഹാ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി നിശ്ചയിച്ചിരുന്ന പൊതുപ്രകടനം ഒഴിവാക്കി. നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്ക് മുൻപായി 3.30നു കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയത്തിന്റെ സമർപ്പണവും നവതി ആഘോഷങ്ങളുടെ സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.